എ.ഡി.എം നവീൻബാബുവിന്റെ മരണം; ഫയൽ വൈകിയില്ല, പിന്നെ എന്തിന് കൈക്കൂലി നൽകണമെന്ന് പ്രോസിക്യൂഷൻ
text_fieldsതലശ്ശേരി: പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തന്റെ ഫയൽ എ.ഡി.എം നവീൻബാബു വൈകിപ്പിച്ചില്ലെന്നും പിന്നെയെന്തിന് കൈക്കൂലി നൽകണമെന്നും പ്രോസിക്യൂഷൻ.
19ാം വയസ്സിൽ സർക്കാർ സർവിസിൽ പ്രവേശിച്ച നവീൻ ബാബുവിനെതിരെ ഒരിക്കലും കൈക്കൂലി ആരോപണമുയർന്നിട്ടില്ലെന്നും തലശ്ശേരി സെഷൻസ് കോടതിയിൽ ദിവ്യയുടെ ജാമ്യാപേക്ഷ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ വാദിച്ചു. കലക്ടറുടെ മൊഴി പൂർണമായും ഹാജരാക്കിയെന്നും എൻ.ഒ.സിയുടെ ഫയൽ വൈകിയിട്ടില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എമ്മിന് പണം നൽകിയെന്ന് പ്രശാന്തൻ പറയുന്നതല്ലാതെ ഒരു തെളിവും ഇല്ല. കലക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. മറ്റൊരു പമ്പ് അപേക്ഷകനായിരുന്ന ഗംഗാധരൻ വലിയ തുക ചെലവായെന്നാണ് പറഞ്ഞത്. അത് എങ്ങനെ കൈക്കൂലിയാകും.
പമ്പിനായി ഭൂമി നികത്തിയതാണ് ഗംഗാധരന്റെ പ്രശ്നം. സ്റ്റോപ്പ് മെമ്മോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. എ.ഡി.എം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.