കണ്ണൂർ വിമാനത്താവളത്തിന് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി
text_fieldsതിരുവനന്തപുരം: കണ്ണൂർ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്ന 71.85 സെന്റ് ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ തീരുമാനം. അഞ്ച് കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുൻനിർത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി.
ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ കലക്ടർക്ക് നിർദേശം നൽകി. ധനകാര്യ വകുപ്പ് പരാമർശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തിൽ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാർശ സമർപ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.
ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ മന്ത്രിസഭ യോഗം അംഗീകരിച്ചു.
കേരള റോഡ് ഫണ്ട് ബോർഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി.എസ്. സി മുഖേന നിയമനം നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.