പൊതുമരാമത്ത് വകുപ്പിൽ 33.19 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിൽ ആറ് റോഡുകൾ, രണ്ട് പാലങ്ങൾ, 8 കെട്ടിടങ്ങൾ എന്നിവയ്ക്കായി 33.19 കോടി രൂപയുടെ ഭരണാനുമതി നൽകി. നേമം നിയോജകമണ്ഡലത്തിലെ തിരുമല- തൃക്കണ്ണാപുരം റോഡ് (3.8 കോടി), പാപ്പനംകോട് വിശ്വംഭരൻ റോഡ് ഒന്നാംഘട്ടം (മൂന്ന് കോടി), കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട ജംഗ്ഷൻ വികസനവും പൂച്ചെടിവിള- പെരുംകുളത്തൂർ റിംഗ് റോഡ് രണ്ടാംഘട്ടവും (2.76 കോടി), ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആർപ്പൂക്കര- അമ്മഞ്ചേരി റോഡിൽ ഗവ. മെഡിക്കൽ കോളജിനു മുൻവശത്ത് അടിപ്പാത (1.3 കോടി), കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 10, 12 വാർഡുകളിൽ ഓട (50 ലക്ഷം), ആലങ്ങാട് പഞ്ചായത്തിലെ മില്ലുപടി- അമ്പലനട റോഡ് (28 ലക്ഷം) എന്നിവയാണ് ഭരണാനുമതി നൽകിയ റോഡുകൾ.
കുന്നമംഗലം നിയോജകമണ്ഡലത്തിലെ മാമ്പുഴ പാലം പുനർനിർമാണത്തിന് 1 കോടിയുടേയും അടൂർ കെഎസ്ആർടിസി ജംഗ്ഷനിൽ കാൽനട മേൽപ്പാലം നിർമിക്കാൻ 3.55 കോടിയുടേയും ഭരണമാനുമതിയാണ് നൽകിയത്. ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷൻ (3.5 കോടി), തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണി ( 50 ലക്ഷം), പട്ടാമ്പി ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ (മൂന്ന് കോടി), പല്ലാവൂർ ഗവ. എൽ.പി. സ്‌കൂൾ മന്ദിരം ( ഒരു കോടി), പെരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ (രണ്ട് കോടി) മഞ്ചേരി പാണ്ടിക്കാട് റെസ്റ്റ് ഹൗസ് ( അഞ്ച് കോടി), പരിയാരം കുടുംബാരോഗ്യ കേന്ദ്രം (ഒരു കോടി), കോലഞ്ചേരി കുടുംബാരോഗ്യകേന്ദ്രം ( ഒരു കോടി) എന്നിങ്ങനെയാണ് കെട്ടിടനിർമാണത്തിനുള്ള ഭരണാനുമതി.
ഭരണാനുമതി നൽകിയ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് എഞ്ചിനീയർമാർക്ക് നിർദേശം നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.