തൃപ്പെരുന്തുറ-ചെന്നിത്തല പഞ്ചായത്തിൽ വീണ്ടും ഭരണ പ്രതിസന്ധി
text_fieldsചെങ്ങന്നൂർ: കോൺഗ്രസ് പിന്തുണ വേണ്ടെന്ന സി.പി.എം നിലപാടിൽ രണ്ടാം തവണയും പ്രസിഡൻറ് പദവി രാജിവെച്ചതോടെ തൃപ്പെരുന്തുറ-ചെന്നിത്തല പഞ്ചായത്തിൽ വീണ്ടും ഭരണപ്രതിസന്ധി. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ച സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ തൊട്ടുപിന്നാലെ രാജിവെക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ യു.ഡി.എഫ് പിന്തുണതേടുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മൂന്ന് മുന്നണിക്കും ബാലികേറാമല ആയിരിക്കുകയാണ്.
18 അംഗ സമിതിയിൽ യു.ഡി.എഫ് -ആറ്, എൻ.ഡി.എ -ആറ്, എൽ.ഡി.എഫ് -അഞ്ച്, കോൺഗ്രസ് വിമതൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആർക്കും കൃത്യമായ ഭൂരിപക്ഷമില്ല. മാത്രമല്ല പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. ഈവിഭാഗത്തിൽനിന്ന് യു.ഡി.എഫിന് അംഗങ്ങളുമില്ല.
പിന്നാലെ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാണ് യു.ഡി.എഫിെൻറ പിന്തുണ എൽ.ഡി.എഫിന് നൽകിയത്. ഇതോടെയാണ് ആദ്യതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം പ്രസിഡൻറായത്.
ഒരുമാസത്തോളം പ്രസിഡൻറ് പദവിയിലിരുന്ന ശേഷം പാർട്ടി നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ രാജിവെച്ചത്. തുടർന്ന് രണ്ടാംഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലും രാജി ആവർത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.