തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡിന് ഭരണാനുമതി
text_fieldsതിരുവനന്തപുരം: പകര്‍ച്ചവ്യാധി ഉള്‍പ്പെടെ രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കാൻ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കാൻ ഭരണാനുമതി നല്കി.
തിരുവനന്തപുരത്തിനായി 34.74 കോടിയുടെയും കോഴിക്കോടിനായി 34.92 കോടി രൂപയുടെയും എസ്റ്റിമേറ്റുകള്‍ക്കാണ് ഭരണാനുമതി. കിഫ്ബി സഹായത്തോടെയാണ് ഇവ തയാറാക്കിയത്.
ഇതുവരെ നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡുകള്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്താനും മന്ത്രിസഭ നിർദേശിച്ചു.
• കണ്ണൂര്‍ ഐ.ഐ.എച്ച്.ടിയില്‍ ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് - 2 (പ്രോസസിങ്) (ശമ്പള സ്കെയില്‍: 22200-48000), ഹെല്പര് (വീവിങ്) (ശമ്പള സ്കെയില്‍: 17000 -35700) എന്നീ തസ്തികകള്‍ 2001 ഒക്ടോബർ 22 ഉത്തരവിലെ നിബന്ധനയില്‍ ഇളവ് അനുവദിച്ച് പുനഃസ്ഥാപിച്ചു നല്‍കും. • ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫിസര്‍ കാറ്റഗറിയിൽപെട്ട ജീവനക്കാര്‍ക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്കരണ പ്രകാരമുള്ള അലവന്‍സുകള്‍ക്ക് 2017 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം നല്‍കും.
• ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പറേഷന്റെ കൈവശമുള്ള റീസർവേ നമ്പര്‍ 251/3ൽപെട്ട 1.03 ഏക്കര്‍ ഭൂമി റവന്യൂ ഭൂമിയാക്കി പി.എച്ച്.സി നിര്‍മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നല്‍കും.
ബി.ആര്.ഡി.സി വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സിയുടെ ഉടമസ്ഥതയിലെ 1.03 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.