പ്രിൻസിപ്പൽ നിയമനം: അട്ടിമറിനീക്കം പൊളിച്ച് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ
text_fieldsതിരുവനന്തപുരം: ഗവ. കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ യു.ജി.സി ചട്ടം അട്ടിമറിച്ച് ഭരണാനുകൂല സംഘടനാനേതാക്കൾക്ക് കസേരയൊരുക്കാനുള്ള സർക്കാർനീക്കത്തിന് തിരിച്ചടി. പ്രിൻസിപ്പൽ നിയമനത്തിൽ യു.ജി.സി െറഗുലേഷൻ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഇതുസംബന്ധിച്ച് പട്ടാമ്പി. ഗവ. കോളജ് അസോസിയേറ്റ് പ്രഫസർ ഡോ.എൻ.കെ. ബാബു സമർപ്പിച്ച ഹരജിയിലാണ് ൈട്രബ്യൂണലിെൻറ ഉത്തരവ്.
പ്രിൻസിപ്പൽ നിയമനം യു.ജി.സി െറഗുലേഷൻ പ്രകാരം ഒാപൺ തസ്തികയാക്കി നിർദിഷ്ട യോഗ്യതയുള്ള അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ച് 35 പേരുടെ പട്ടിക കോളജ് വിദ്യാഭ്യാസവകുപ്പ് തയാറാക്കിയിരുന്നു. എന്നാൽ പഴയ യോഗ്യതയിൽ സീനിേയാറിറ്റി പ്രകാരം നിയമനം നടത്തണമെന്ന ഭരണാനുകൂല സംഘടനയുടെ സമ്മർദത്തെ തുടർന്ന് യോഗ്യരായവരുടെ പട്ടിക മാറ്റിവെച്ച് സീനിയോറിറ്റി പ്രകാരം നിയമനം നടത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. പ്രിൻസിപ്പൽ നിയമനത്തിലെ അട്ടിമറിനീക്കത്തെക്കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ൈട്രബ്യൂണലിെൻറ ഇടക്കാല ഉത്തരവ് വരുന്നത്.
പ്രിൻസിപ്പൽ നിയമനം കർശനമായും യു.ജി.സി െറഗുലേഷൻ പ്രകാരവും 2016 ലെ ഡോ. ഡി. രാധാകൃഷ്ണപിള്ള-തിരുവിതാംകൂർ ദേവസ്വംബോർഡ് കേസിലെ ഹൈകോടതി ഫുൾബെഞ്ചിെൻറ വിധിക്കനുസൃതവുമായിരിക്കണമെന്നും ൈട്രബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.
പിഎച്ച്.ഡിയും 15 വർഷം അധ്യാപന സർവിസും പരിഗണിച്ച് സീനിയോറിറ്റി അടിസ്ഥാനത്തിലായിരുന്നു നേരേത്ത പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യത.
എന്നാൽ 2018ലെ യു.ജി.സി െറഗുലേഷൻ പ്രകാരം നിലവിലുള്ള യോഗ്യതക്ക് പുറമെ യു.ജി.സി അംഗീകൃത ജേണലുകളിൽ 10 ഗവേഷണ പ്രബന്ധങ്ങളും 110 ൽ കുറയാത്ത ഗവേഷണ സ്കോറും കൂടി നിർബന്ധമാക്കി. ഇത് നടപ്പാക്കാൻ സർക്കാറും സർവകലാശാലകളും ഉത്തരവിടുകയും പട്ടിക തയാറാക്കുകയും ചെയ്ത ശേഷമാണ് ഭരണാനുകൂല സംഘടനാനേതാക്കളുടെ സമ്മർദത്തിൽ പട്ടിക അട്ടിമറിക്കാൻ ശ്രമം നടത്തിയത്.
ഇതിനായി മുൻ യോഗ്യത പ്രകാരം പ്രിൻസിപ്പൽ നിയമനത്തിനായി 179 അധ്യാപകരുടെ രഹസ്യ റിപ്പോർട്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാരിൽ നിന്ന് തേടിയിരുന്നു.
44 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്താതെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.