എ.ഡി.എമ്മിന്റെ മരണം: പമ്പിന്റെ അനുമതിയിൽ അന്വേഷണമില്ലെന്ന് മന്ത്രി സുരേഷ് ഗോപി
text_fieldsന്യൂഡൽഹി: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയിൽ അടൂർ പ്രകാശിന്റ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് മറുപടി നൽകിയത്.
പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികളാണെന്നും മന്ത്രി വ്യക്തമാക്കി. പമ്പിനായി ജില്ല ഭരണകൂടം നൽകിയ എൻ.ഒ.സി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേന്ദ്രസർക്കാറിന് പരാതി ലഭിച്ചിരുന്നു. ഇത് തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാറിന് കൈമാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂരിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചത്. പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ് മന്ത്രി സുരേഷ് ഗോപി അറിയിച്ചത്. പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും നവീന്‍ബാബുവിന്റെ വസതി സന്ദര്‍ശിച്ച സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.