എ.ഡി.എമ്മിന്റെ ആത്മഹത്യ; റവന്യൂ വകുപ്പ് അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല
text_fieldsതിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ ആർക്കെതിരെയും നടപടികളില്ല. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാളിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വകുപ്പു മന്ത്രി കെ. രാജന് ഇതുവരെയും കൈമാറിയിട്ടില്ല. റിപ്പോർട്ട് പഠിച്ച് ശിപാർശയടക്കം മന്ത്രിക്ക് കൈമാറിയ ശേഷം ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ തെളിവ് ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാനാണ് സാധ്യത.
പെട്രോൾ പമ്പ് അനുവദിക്കുന്നതിൽ നവീൻ ബാബു ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്നതടക്കം ഏഴു ചോദ്യങ്ങൾ മുൻനിർത്തിയാണ് റവന്യൂ ജോയന്റ് കമീഷണർ അന്വേഷണം നടത്തിയത്. അതിനു പുറത്തേക്ക് ഒരന്വേഷ ണവും ഉണ്ടായിട്ടില്ല. അതിലാണ് നവീൻ ബാബുവിന് വീഴ്ച ഉണ്ടായില്ലെന്ന് ബോധ്യപ്പെട്ടത്. കലക്ടർ അരുൺ കെ. വിജയനടക്കം 17 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.