പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനം, കൗമാരക്കാരിൽ ലിംഗസമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകണം -മന്ത്രി വീണ ജോർജ്ജ്
text_fieldsതിരുവനന്തപുരം: പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളിൽ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. ലഹരിക്കെതിരെയും പ്രണയപ്പകക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും 'കൗമാരം കരുത്താക്കൂ' എന്ന പേരിൽ സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരി ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇത്തരം പ്രശ്നങ്ങളിൽപ്പെട്ട് പോയവരെ തിരികെയെത്തിക്കാൻ തുറന്ന ഇടങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ കൂട്ടായ പ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച കേരള വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
കൗമാര പ്രായത്തിൽ തന്നെ ലിംഗാവബോധം, ലഹരി വിരുദ്ധ മനോഭാവം തുടങ്ങിയവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.