ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാൽ പോകാൻ തയാർ -അടൂർ
text_fieldsതിരുവനന്തപുരം: ‘ജയ് ശ്രീറാം’ വിവാദത്തിൽ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണെൻറ ഫേസ്ബുക്ക് പോസ്റ്റിന് മറ ുപടിയുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാൽ താൻ പോകാൻ തയാറാണെന്നും വീടിന് മുന ്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ അവർക്കൊപ്പം സന്തോഷത്തോടെ താനും ചൊല്ലുമെന്നും അടൂർ തിരുവനന്തപുരത്ത് മ ാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തേ പാകിസ്താനിലേക്കാണ് ഇവർ എല്ലാവരെയും അയച്ചുകൊണ്ടിരുന്നത്. അവിടം നി റഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാൽ പോകാം. താനൊരു ദൈവവിശ്വാസിയാണ്. ശ്രീരാമൻ ഉത്തമപുരു ഷനാണ്. ആ ശ്രീരാമനെയാണ് ഇവർ അധിക്ഷേപിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ തല്ലുമ്പോഴും കൊല്ലുമ്പോഴും ‘ജയ ് ശ്രീറാം’ എന്ന് വിളിക്കുന്നത് രാമനെ അധിക്ഷേപിക്കലാണ്. ‘ജയ് ശ്രീറാം’ എന്നത് കൊലവിളിയായി മാറിയതിനെയാണ് താൻ ചോദ്യംചെയ്തത്.
അവാർഡുകൾക്ക് വേണ്ടിയാണ് താൻ ഇത്തരത്തിൽ നിലപാടെടുത്തതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ, തനിക്കിനി ഈ രാജ്യത്ത് കിട്ടാൻ അവാർഡൊന്നും ബാക്കിയില്ല. ചലച്ചിത്ര പ്രവർത്തകനെന്നനിലയിൽ രാജ്യത്തെ പരമോന്നത ബഹുമതിവരെ ലഭിച്ചു. മതത്തിെൻറ പേരിൽ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണ് പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവർത്തകർ കത്തെഴുതിയത്. അല്ലാതെ തങ്ങൾ സമരഗ്രൂപ്പൊന്നുമല്ല.
ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതികളാകുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. അതിനാലാണ് ഇത്തരം നടപടികൾ ആവർത്തിക്കുന്നത്. താനൊരു പ്രതികരണത്തൊഴിലാളിയൊന്നുമല്ല. എല്ലാറ്റിനും പ്രതികരിക്കാറുമില്ല. രാജ്യത്തെ ഭീകരാവസ്ഥ കണ്ടിട്ടുള്ള പ്രതികരണം മാത്രമാണിത്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അപമാനിക്കുകയും കൊല്ലുകയും ചെയ്യുന്നത് ജനാധിപത്യരാജ്യത്തിന് ചേർന്നതല്ല. ഇന്നലെ ഡൽഹിയിലെ പല ടെലിവിഷൻ ചാനലുകളിൽനിന്നും വിളിച്ചു. ഒരു ഹിന്ദി ചാനലിൽനിന്ന് വിളിച്ചയാൾ താനടക്കം കത്തിൽ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിച്ചു. അയാൾ വല്ലാതെ ക്ഷോഭിച്ചിരുന്നു. അയാൾ മാത്രമല്ല, ഉത്തരേന്ത്യയിൽനിന്ന് വേറെ പലരും വിളിച്ചേപ്പാൾ ക്ഷോഭിച്ചു. വിളിച്ചവരുടെ സംസാരം കേട്ടപ്പോൾ തനിക്ക് തോന്നിയത് ഇവർക്ക് ഭ്രാന്താണെന്നാണ്. എനിക്ക് പറയാനുള്ളത് കേൾക്കാതെ ഇങ്ങനെ ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് ഭ്രാന്തല്ലാതെ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
‘ജയ് ശ്രീറാം’ വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അടൂരടക്കം ചലച്ചിത്ര-സാമൂഹികരംഗത്തെ 49 പേർ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനെതുടർന്നാണ് അടൂരിനെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രകോപനപമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
ലജ്ജ തോന്നുന്നു -കമൽ
തിരുവനന്തപുരം: ചീത്ത വിളിച്ചാൽ പബ്ലിസിറ്റി കിട്ടുമെന്ന് കരുതിയാകാം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ മോശം പരാമർശം നടത്തിയതെന്നും ഒരു മലയാളി ഇതൊക്കെ പറയുമ്പോൾ ലജ്ജ തോന്നുെന്നന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇത്തരം പരാമർശങ്ങൾ ഈ കാലത്ത് പ്രതീക്ഷിക്കണം. പക്ഷേ, ഫാൽക്കേ അവാർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ ചലച്ചിത്രാസ്വാദകരെല്ലാം സ്നേഹിക്കുന്ന മനുഷ്യനെക്കുറിച്ചാണ് പറയുന്നതെന്ന സാമാന്യബോധമെങ്കിലും ബി. ഗോപാലകൃഷ്ണനുണ്ടാകണമായിരുന്നു. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരെല്ലാം വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉള്ളവരാണ്. ഇവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത്തരം ആക്രമണങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും കമൽ പറഞ്ഞു. പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.