കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല -അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ കുറ്റാവാളിയാണെന്ന് കരുതുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ നിലപാട് വ്യക്തമാക്കിയത്.
നിങ്ങളെല്ലാം തീരുമാനിച്ചിരിക്കുകയാണ് ദിലീപ് കുറ്റവാളിയാണെന്ന്. കോടതി പറഞ്ഞോ? മീഡിയ അയാളെ കുറ്റവാളിയാക്കി മാറ്റി. കുറ്റവാളിയാണെന്ന് കോടതി പറയുന്നത് വരെ കുറ്റവാളിയല്ല എന്നേ ഞാൻ വിചാരിക്കൂ -അടൂർ പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നതുൾപ്പെടെ നേരത്തെ രാജിവെച്ച ശങ്കർ മോഹനെതിരെ ഉയർന്ന ആരോപങ്ങങ്ങളെല്ലാം അടൂർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.