എം.എ. ബേബി കേരളത്തിന്റെ സാംസ്കാരിക മുഖമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം : കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എം.എ. ബേബിയെന്ന് സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇ. കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എം.എ. ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസംഗമത്തിന്റെ വേദിയാണ് മാനവീയംവീഥിയെന്നും എല്ലാവരും സൗഹാർദത്തോടെ ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എം.എ.ബേബി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത ഇടമാക്കി തന്നെ ഇതിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മാനവീയം വീഥിയുടെ നാമകരണം ചെയ്ത അന്നത്തെ സ്പീക്കർ എം. വിജയകുമാറിനെയും അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിലെ വിശിഷ്ടാതിഥി പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശിനെയും (ഡെറാഡൂൺ) അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
മാനവീയംവീഥി സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയംവീഥിയിൽ സംഘടിപ്പിച്ച മാനവീയ സൗഹൃദസദസിൽ അഡ്വ. എ.എ. റഷീദ് ആധ്യക്ഷത വഹിച്ചു. എം.എ. ബേബി, ഡോ.കെ. ഓമനക്കുട്ടി, പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശ്, എം. വിജയകുമാർ, ബോസ് കൃഷ്ണമാചാരി, പ്രദീപ് പനങ്ങാട്, അജിത്ത് മാനവീയം എന്നിവർ സംസാരിച്ചു. ജി. രാജ്മോഹൻ സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. മനു തമ്പിയുടെ ഗസൽ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മാനവീയം വീഥിയുടെ ചരിത്രത്തെക്കുറിച്ചുള്ള 'മാനവീയം ചരിത്രവഴികൾ' ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.