അടൂർ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡർ, ഇതിഹാസ തുല്യനെന്ന് പിണറായി
text_fieldsതിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍ ഇതിഹാസ തുല്യനാണെന്നും മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ ഗോപാലകൃഷ്ണന്‍റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ദേശാഭിമാനി പുരസ്കാര സമർപ്പണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തിയത്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം അടൂരിന് മുഖ്യമന്ത്രി സമ്മാനിച്ചു.
ദേശാഭിമാനി പുരസ്കാരം സ്വീകരിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണെന്ന് അടൂർ പറഞ്ഞു.
വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അടൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.