അടൂരിൽ മുസ്‍ലിം പള്ളിക്കു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
text_fieldsഅടൂർ: അടൂർ ടൗൺ ജുമാമസ്ജിദിനുനേരെ ഇരുളിെൻറമറവിൽ യുവാവിെൻറ ആക്രമണം. ജനൽ ചില്ലുകളും ഫ്രെയിമുകളും തകർത്തു. ഇമാമിെൻറ മുറിയിൽ അതിക്രമിച്ചുകടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പത്തനംതിട്ട വള്ളിക്കോട് കൈപ്പട്ടൂർ പുത്തൻകുരിശ് കല്ലുവിള പടിഞ്ഞാറ്റതിൽ അഖിലിനെയാണ് (25) കെ.എസ്.ആർ.ടി.സി കവലയിൽനിന്ന് പിടികൂടിയത്.
അടൂർ കെ.എസ്.ആർ.ടി.സി കവലയിലെ ടൗൺ ജുമാമസ്ജിദിെൻറ മിംബറിന് മുൻവശത്തെ ജനാല ഫ്രെയിമും ചില്ലുകളും ഞായറാഴ്ച പുലർച്ച മൂന്നിനാണ് തകർത്തത്. തുടർന്ന് അക്രമി സമീപത്തെ ഇരുമ്പുകോണി വഴി പള്ളിയുടെ മുകളിൽ കയറി ഇമാം ഷറഫ് മൗലവിയുടെ മുറിയുടെ കതകിൽ കല്ലുകൊണ്ട് ഇടിച്ച് തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വസ്ത്രങ്ങൾ അഴിച്ചുവെച്ചശേഷമാണ് അഖിൽ കോണികയറി മുകളിലത്തെനിലയിൽ എത്തിയത്. ഇമാം അഖിലിനെ പിന്തുടുരുകയും നാട്ടുകാരുടെ സഹായത്താൽ പിടികൂടുകയുമായിരുന്നു.
എസ്.ഐ വിജയെൻറ നേതൃത്വത്തിൽ ഇമാമിെൻറ മുറിയിൽ കയറി പരിശോധിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ പൊലീസിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്നിട്ടുമതി പരിശോധനയും അന്വേഷണവും എന്ന നിലപാടിൽ വിശ്വാസികൾ ഉറച്ചുനിന്നതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമായി. ഒടുവിൽ പൊലീസ് പരിശോധന നടത്താതെ പുറത്തിറങ്ങി. പിന്നീട് കോന്നി എസ്.ഐ ഉമേഷ്കുമാറെത്തി അടൂർ താലൂക്ക് മഹല്ല് േകാഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹനീഫ്, കൺവീനർ എസ്. ഷാജഹാൻ, പള്ളി പ്രതിനിധികൾ എന്നിവരുമായി ചർച്ചനടത്തിയെങ്കിലും പഴയ നിലപാടിൽ തന്നെയായിരുന്നു പള്ളി പ്രതിനിധികൾ.
അരമണിക്കൂറിനുശേഷം ജില്ല പൊലീസ് മേധാവി സതീഷ് ബിനോയുടെ നിർേദശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി വിദ്യാധരൻ സ്ഥലത്തെത്തിയെങ്കിലും പള്ളി പ്രതിനിധികൾ വഴങ്ങിയില്ല. വൈകീട്ട് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി എസ്. റഫീഖ് എത്തി ചർച്ചനടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. വർക്ക് ഷോപ്പിൽ വെൽഡർ ജോലിചെയ്യുന്നയാളാണ് പിടിയിലായ അഖിലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.