തോൽവിയുടെ ഉത്തരവാദിത്തം ഡി.സി.സിക്ക്– അടൂർ പ്രകാശ്; ഏറ്റെടുക്കുന്നതായി പ്രസിഡണ്ട്
text_fieldsതിരുവനന്തപുരം/പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നേതൃത്വം ന ൽകിയ പത്തനംതിട്ട ഡി.സി.സിക്കാണ് തോൽവിയുടെയും ഉത്തരവാദിത്തമെന്ന് അടൂർ പ്രകാശ ് എം.പി. പത്തനംതിട്ട ജില്ല പൂർണമായും ഇടതുമുന്നണിയുടെ കൈകളിലെത്തിയ സാഹചര്യത്തിൽ ഡി.സി.സി പുനഃസംഘടനയിൽ കെ.പി.സി.സി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹ ം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേ സമയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് വ്യക്തമാക്കി. തോൽവി പരിശോധിക്കുമെന്നും പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രചാരണത്തിന് നേതൃത്വം നൽകിയ ഡി.സി.സി യുടെ പ്രവർത്തനം ജനങ്ങൾ വേണ്ടത്ര ഉൾക്കൊണ്ടില്ല. കോന്നിയിലെ ജനങ്ങൾക്ക് തന്നെ അറിയാം. പത്തനംതിട്ടയിൽനിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നുവെന്ന പ്രചാരണവും ആവശ്യമില്ലാത്ത വർത്തമാനങ്ങളും ജനങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നതിെൻറ തെളിവാണ് ഫലം. തോൽവി സംബന്ധിച്ച് സ്ഥാനാർഥി മോഹൻരാജ് മാന്യമായാണ് പ്രതികരിച്ചത്. ആരെയും കുറ്റപ്പെടുത്തിയില്ല. തോൽവി പാർട്ടി അന്വേഷിക്കണം. ഏതൊക്കെ നേതാക്കളുടെ ബൂത്തുകളിലാണ് വോട്ട് കുറഞ്ഞതെന്നതടക്കം കണ്ടെത്തണം.
ഡി.സി.സി തുടരണമോയെന്നതിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി ആണ്. പാർട്ടി വിലക്കുള്ളതിനാൽ അഭിപ്രായം യോഗത്തിൽ അറിയിക്കും. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കോന്നിയിലേക്ക് ജാതിയോ മതമോ പരിഗണിക്കാതെയാണ് ഒരാെള നിർേദശിച്ചത്. എന്നാൽ, പാർട്ടി മറ്റൊരു പേര് തീരുമാനിച്ചപ്പോൾ അംഗീകരിച്ചു. കുടുംബയോഗങ്ങളിൽ ഉൾപ്പെടെ പെങ്കടുത്ത് പ്രവർത്തിച്ചു. കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പരാജയത്തിൽ ഖേദമുണ്ട്.അടൂർ പ്രകാശ് പറഞ്ഞു.
ഡി.സി.സിക്ക് വീഴ്ച പറ്റിയതായി ആരും പറഞ്ഞിട്ടിെല്ലന്ന് ബാബു ജോർജ് പറഞ്ഞു. ഓരോ പഞ്ചായത്തിലെയും വോട്ടുനില പഠിച്ച് റിപ്പോർട്ട് കെ.പി.സി.സിക്ക് നൽകും. തെൻറ പഞ്ചായത്തായ കലഞ്ഞൂരിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. കോൺഗ്രസ് ഒരിക്കലും ഭരിച്ചിട്ടില്ല. മണ്ഡലത്തിലെഏകോപനം കെ.പി.സി.സി നിയന്ത്രണത്തിലുള്ള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായിരുന്നു. ഡി.സി.സി പ്രസിഡൻറായിട്ട് മൂന്നു വർഷമായി. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ നഷ്ടമായി. ഇപ്പോൾ കോന്നിയും. പ്രസിഡൻറായി തുടരുന്നിടത്തോളം പാർട്ടിവേദികളിൽ അഭിപ്രായം പറയും. മുതിർന്ന നേതാക്കളുടെ നിർദേശം പാലിച്ച് പരസ്യ വിവാദത്തിനിെല്ലന്നും ബാബു ജോർജ് പറഞ്ഞു.
ഡി.സി.സി നേതൃത്വത്തിന് പിഴവുണ്ടായിട്ടില്ലെന്ന് പി. മോഹൻരാജും പറഞ്ഞു. മുതിർന്ന നേതാവെന്ന നിലയിലാണ് ഡി.സി.സി മുന്നോട്ടുവെച്ചത്. അതിൽ അപാകത ഉണ്ടെന്ന് കരുതുന്നില്ല. പരാജയ ഉത്തരവദിത്തം എല്ലാവർക്കുമുണ്ടെന്ന് മുതിർന്ന നേതാവ് പി.ജെ. കുര്യനും പറഞ്ഞു. ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.