നിർത്തിയിട്ട ട്രെയിനിലെ തീപിടിത്തം: ഒരു നിഗമനത്തിലും എത്തിയിട്ടില്ല, പൊലീസ് അന്വേഷിക്കട്ടെ -എ.ഡി.ആർ.എം
text_fieldsകണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരു നിഗമനത്തിലും ഇപ്പോൾ എത്തിയിട്ടില്ലെന്ന് റെയിൽവേ എ.ഡി.ആർ.എം സക്കീർ ഹുസൈൻ. പൊലീസ് അന്വേഷണം നടത്തട്ടെ. പൊലീസ് ബോഗി സീൽ ചെയ്തിട്ടുണ്ട്. ഫോറൻസിക് സംഘം വന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീപിടിത്തമുണ്ടായെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരിശോധന കൃത്യമായി നടത്താറുണ്ട്. ആരും വന്ന് പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
16306 കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്‍റെ പിന്നിലെ ജനറല്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു.
പുലര്‍ച്ചെ 5.10-ന് പുറപ്പെടേണ്ട ട്രെയിനായിരുന്നു ഇത്. രണ്ട് മാസം മുമ്പ് ഏപ്രിൽ രണ്ടിന് രാത്രി കോഴിക്കോട് എലത്തൂരിൽവെച്ച് ഇതേ ട്രെയിനിന് തീപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.