‘അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ആയി ജനിച്ചോളൂ; സ്ത്രീയുടെ ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ...’
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ സി. ഷുക്കൂർ. സുരേഷ് ഗോപി ചെയ്തത് ഇന്ത്യൻ ശിക്ഷ നിയമം 354 പ്രകാരം കുറ്റകൃത്യമാണെന്ന് സി. ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് സി. ഷുക്കൂർ ചൂണ്ടിക്കാട്ടി.
പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എം.പി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട്, അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.
അതേസമയം, ഇന്നലെ നടന്ന സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പൊലീസിൽ പരാതി നൽകി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.
സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവർത്തക ആവശ്യപ്പെടുന്നു. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.