അഡ്വ. കെ.കെ. ബാലറാം ആർ.എസ്.എസ് പ്രാന്ത സംഘചാലക്
text_fieldsകോഴിക്കോട്: ആർ.എസ്.എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ തെരഞ്ഞെടുത്തു. കൊച്ചി ഭാസ്കരീയത്തിൽ നടന്ന ആർ.എസ്.എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ പി.ഇ.ബി. മേനോൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്.
ബാലറാം കണ്ണൂർ ജില്ല കാര്യവാഹ്, ജില്ല സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2010 മുതൽ പ്രാന്ത സഹസംഘചാലകായി പ്രവർത്തിച്ചുവരുകയായിരുന്നു.
ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർധിനിയോഗം ഡയറക്ടർ, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.