Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാനിന്‍റെ മൃതദേഹം...

ഷാനിന്‍റെ മൃതദേഹം ഖബറടക്കി; രഞ്​ജിത്തിന്‍റെ പോസ്റ്റ്​മോർട്ടം നാളെ, മോർച്ചറിക്കുമുന്നിൽ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
ഷാനിന്‍റെ മൃതദേഹം ഖബറടക്കി; രഞ്​ജിത്തിന്‍റെ പോസ്റ്റ്​മോർട്ടം നാളെ, മോർച്ചറിക്കുമുന്നിൽ ബി.ജെ.പി പ്രതിഷേധം
cancel

അമ്പലപ്പുഴ: കൊല്ല​പ്പെട്ട എസ്​.ഡി.പി.ഐ നേതാവ്​ അഡ്വ. കെ.​എസ്​. ഷാനിന്​ നാട്​ വിട ചൊല്ലി. എറണാകുളത്തുനിന്ന്​ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസിൽ ഷാനിെൻറ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകീട്ടോടെയാണ്​ ആലപ്പുഴ മണ്ണഞ്ചേരിയിലെത്തിയത്​. വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും കുടുംബാംഗങ്ങളും അന്ത്യോപചാരം അർപ്പിച്ചു.

പൊന്നാട്​ പള്ളിക്ക്​ സമീപം പൊതുദർശനത്തിനുവെച്ചശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ പൊന്നാട്​ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ ഖബറടക്കി.​ പള്ളിക്ക്​ സമീപത്തെ ഗ്രൗണ്ടിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിന്​ എസ്​.ഡി.പി​.ഐ സംസ്ഥാന പ്രസിഡൻറ്​ മൂവാറ്റുപുഴ അഷ്​റഫ്​ മൗലവി നേതൃത്വം നൽകി.

അതേസമയം, കൊല്ലപ്പെട്ട ബി.ജെ.പി നേതാവ്​ അഡ്വ. രഞ്​ജിത്ത്​ ശ്രീനിവാസ​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടം നടന്നില്ല. പോസ്റ്റ്​മോർട്ടം ​നടക്കാത്തതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളജ്​ മോർച്ചറിക്ക്​ മുന്നിൽ കുത്തിയിരുന്നു. ഉച്ചക്ക് ഒന്നിന്​ കോവിഡ് പരിശോധനഫലം കിട്ടിയിരുന്നു. രണ്ടോടെ ആരംഭിച്ച പൊലീസ്​ നടപടി ​ൈവകീട്ട്​ ആറോടെയാണ്​ പൂർത്തിയായത്​.


വൈകീട്ട്​ 6.25 ആയിട്ടും പോസ്​റ്റ്​മോർട്ടം നടപടികള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്നാണ്​ ബി.ജെ.പി പ്രവർത്തകർ മോർച്ചറിക്ക്​ മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്​. ഞായറാ​ഴ്​ചതന്നെ സംസ്​കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, പോസ്​റ്റ്​മോർട്ടം തിങ്കളാഴ്ചത്തേക്ക്​ മാറ്റിയതിനാൽ സംസ്​കാരചടങ്ങുകളും അതിന്​ ശേഷമാകും നടക്കുക.

മോർച്ചറിക്ക്​ മുന്നിലെ പ്രതിഷേധം നേരിയ സംഘർഷത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട്​​ രംഗം ശാന്തമാക്കി​. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെത്തി സംസാരിച്ചെങ്കിലും പോസ്​​റ്റ്​മോർട്ടം നടത്താൻ അധികൃതര്‍ തയാറായില്ല. അധികൃതര്‍ മനഃപൂർവമാണ് പോസ്​റ്റ്​മോർട്ടം നടത്താ​ത്തതെന്ന്​ നേതാക്കള്‍ കുറ്റപ്പെടുത്തി. വിവാദ സംഭവത്തിൽ മണിക്കൂറുകൾ എടുത്ത്​ മാത്രമേ പോസ്​റ്റ്​മോർട്ടം നടപടികൾ പാടുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തിയശേഷം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും പൊതുദർശനത്തിന്​ വെക്കും. പിന്നീട്​ പിതാവി​െൻറ തറവാട്ടുവീടായ ആറാട്ടുപുഴ വലിയഴീക്കലിലെ കുന്നുപറമ്പ് വീട്ടുവളപ്പിൽ സംസ്​കരിക്കും.

പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ പറഞ്ഞു. 'ഞായറാഴ്ച സംസ്‌കാര ചടങ്ങുകൾ നടത്താതിരിക്കാൻ പോലീസുകാർ മനപൂർവ്വം പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിപ്പിച്ചതാണ്. ഒരു പരിഷ്‌കൃത സമൂഹത്തിലും സർക്കാർ സംവിധാനം ചെയ്യാൻ പാടുള്ള കാര്യമല്ല ഇത്. ഇവിടെ പോപ്പുലർഫ്രണ്ടിന് ഒരു നിയമവും ബി.ജെ.പിയ്‌ക്ക് മറ്റൊരു നിയമവുമാണ്. സംസ്ഥാന സർക്കാരിന്‍റെ രാഷ്‌ട്രീയ പ്രേരിത നടപടിയാണ് ഇത്. പൊലീസിനെ ഉപയോഗിച്ച് മൃതദഹേത്തോട് അനാദരവ് കണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. സംസ്‌കാര ചടങ്ങുകൾ നടക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൊലീസ് നടത്തിയത്​. നിലവിലെ സാഹചര്യത്തിൽ പൊലീസ്​ നടപടികളോട് സഹകരിക്കും' - സുരേന്ദ്രൻ പറഞ്ഞു.

രഞ്ജിത്തും ഭാര്യ ലിഷയും ആലപ്പുഴ ബാറിലെ അഭിഭാഷകരാണ്. രഞ്​ജിത്തി​െൻറ മാതാവ്​: വിലാസിനി. മക്കൾ: ഭാഗ്യ (ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി, സെൻറ്​ ​ജോസഫ്​ സ്​കൂൾ, ആലപ്പുഴ), ഹൃദ്യ (ആറാം ക്ലാസ്​ വിദ്യാർഥിനി, സെൻറ്​ ​ജോസഫ്​ സ്​കൂൾ, ആലപ്പുഴ).

സലീമാണ്​ ഷാ​നിെൻറ പിതാവ്​. മാതാവ്​: റഹീമ ബീവി. ഭാര്യ: ഫൻസില. മക്കൾ: ഹിബ ഫാത്തിമ (ആറാം ക്ലാസ് വിദ്യാർഥിനി, കെ.ഇ. കാർമൽ സ്കൂൾ, മുഹമ്മ), ലിയ ഫാത്തിമ (യു.കെ.ജി വിദ്യാർഥിനി, കെ.ഇ. കാർമൽ സ്കൂൾ, മുഹമ്മ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpibjpalappuzha murder
News Summary - adv. ks Shan's body buried; Ranjith's post-mortem tomorrow
Next Story