മുൻകൂർ ജാമ്യത്തിലുള്ളയാളെ പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു
text_fieldsകരുനാഗപ്പള്ളി: കോടതിയിൽ നിന്ന് മുൻകൂര്‍ ജാമ്യം നേടിയയാളെ പൊലീസ് അർധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് െഎ.ആർ.ഇ സെറ്റിൽമെൻറ് കോളനിയിൽ സൗന്തനെയാണ് (36) അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയത്. സംഭവം സംബന്ധിച്ച് സൗന്തൻ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്കി. പണമിടപാടിനെച്ചൊല്ലി ബന്ധുവുമായുണ്ടായ അടിപിടി കേസിൽ സൗന്തനെതിരെ കരുനാഗപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
തിങ്കളാഴ്ച കൊല്ലം സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം നല്കി. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തത്രെ. എന്നാല്‍, കഴിഞ്ഞരാത്രി ഓട്ടിസം ബാധിച്ച മകനൊപ്പം ഉറങ്ങിക്കിടക്കവെ സൗന്തനെ കരുനാഗപ്പള്ളി എസ്.െഎയുടെ നേതൃത്വത്തിൽ പൊലീസ് വീടിെൻറ വാതിൽ തള്ളിത്തുറന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ടോെട സൗന്തെൻറ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചു. ഇത് വകെവക്കാതെ പൊലീസ് തങ്ങളോട് മോശമായി പെരുമാറിയതായി ബന്ധുക്കൾ പറയുന്നു.
അതേസമയം സൗന്തൻ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെതുടർന്നാണ് എത്തിയതെന്നും ജാമ്യം സംബന്ധിച്ച രേഖ ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്നായിരുന്നു പ്രതികരണമെന്നും പൊലീസ് പറഞ്ഞു. ഇതേതുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.