പ്രഫഷനൽ കോളജുകളിൽ നൂതന കോഴ്സുകൾ ആരംഭിക്കണം -പ്രോഫ്കോൺ
text_fieldsതിരുവനന്തപുരം: 28ാമത് ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്കോൺ’ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ സമാപിച്ചു. പ്രഫഷനൽ സ്ഥാപനങ്ങളിൽ അതിനൂത കോഴ്സുകൾ ആവിഷ്കരിക്കുകയും പി.ജി ഉൾപ്പെടെ കോഴ്സുകളുടെ സീറ്റ് വർധിപ്പിക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സ്വകാര്യ പ്രഫഷനൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വിദ്യാഭ്യാസമെന്നത് കേവലം തൊഴിൽ നേടാൻ മാത്രമുള്ള ഉപാധി മാത്രമല്ലെന്നും, മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
പരീക്ഷമൂല്യനിർണയത്തിൽ ഈ വർഷം മുതൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് സമാപന സെഷൻ ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മൂല്യനിർണയത്തിൽ സമഗ്ര പരിഷ്കരണം നടപ്പിൽ വരുത്തും. കണ്ണടച്ച് എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കും. കുട്ടികളിൽ മതേതര മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പ്രഫഷനലുകൾ പുതിയ മാറ്റങ്ങൾക്കായി കാതോർക്കണമെന്ന് ഡോ. ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയർമാൻ ബി. മൽകാർ അധ്യക്ഷതവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, യു.എ.ഇ. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി, ആരോഗ്യസർവകലാശാല രജിസ്ട്രാർ എസ്. ഗോപകുമാർ, വിസ്ഡം സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, വൈസ് പ്രസിഡന്റ് സഫ്വാൻ ബറാമി അൽ ഹികമി, സെക്രട്ടറി കാബിൽ സി.വി എന്നിവർ സംസാരിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, അഡ്വ. മായിൻ കുട്ടി മേത്തർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻറ്സ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, സംസ്ഥാന കാമ്പസ് വിങ് കൺവീനർ ഷാനിബ് അൽ ഹികമി, മുഹമ്മദ് അജ്മൽ സി. മുഹമ്മദ് അജ്മൽ, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, സ്വലാഹുദ്ദീൻ അയ്യൂബി അൽ ഹികമി എന്നിവർ വിഷയാവതരണം നടത്തി.
അഖ്സ വേദിയിൽ നടന്ന സെഷനുകളിൽ നിഷാദ് സലഫി, അർഷദ് അൽ ഹികമി താനൂർ, പി.കെ. അംജദ് മദനി, ഹനീന ടി.കെ, മോങ്ങം ഉമ്മു സൽമ വി, സുമയ്യ പട്ടാമ്പി, റെജുവ ജമാൽ, അലീഫ സുഹൈർ, തസ്നി താജുദ്ദീൻ, ഹസ്ന ബിൻത്ത് അഷ്റഫ്, ഉമ്മു സാറ തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി.
കാമ്പസ് ലീഡേഴ്സ് മീറ്റിന് സഫുവാൻ ബറാമി അൽ ഹികമി, ഷാമിൽ കെ.എം, മുഹമ്മദ് ഷാഹിൻഷ, കെ.എം. ഹസൻ, സഫുവാൻ അബ്ദുസ്സമദ്, മുഹമ്മദ് ഷിനാസ്, സി.പി. സലീം, മുഹമ്മദ് ശമീൽ ടി, ഫാത്തിമ സിദ്ദീഖ്, ജുമാന, റോസിൻ, ഫാത്തിമ തമന്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.