വിവാഹ രജിസ്ട്രേഷന് വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കാൻ ആലോചന- പി. സതീദേവി
text_fieldsതിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് വിവാഹപൂർവ്വ കൗണ്‍സലിങ്ങിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ആലോചിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി വർധിപ്പിക്കുന്നതാണെന്നും സതീദേവി പറഞ്ഞു.
തിരുവനന്തപുരത്ത് പേരൂർക്കടയിൽ അനുപമയുടെ അറിവില്ലാതെ ദത്ത് നൽകിയ കേസിൽ അമ്മയുടെ പരാതി ലഭിച്ചതായും സതീദേവി അറിയിച്ചു. വരുന്ന അഞ്ചാം തിയതി അനുപമയുടെ കേസിൽ സിറ്റിങ് നടക്കു൦. അതിന് ശേഷ൦ എന്ത് നടപടിയെടുക്കണമെന്ന് കമീഷൻ തീരുമാനിക്കുമെന്നും സതീദേവി അറിയിച്ചു.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കമ്മീഷന് പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമീഷൻ അറിയിച്ചു. മോൻസനെതിരായ പരാതിയിൽ നിലവിൽ പൊലീസ് അന്വേഷണ൦ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി പരാതിയില്ല. അതിനാൽ സമ ാന്തര അന്വേഷണം പരിഗണനയില്ലെന്നും പി. സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.