അഡ്വക്കറ്റ് ജനറലിന് കാർ വാങ്ങാൻ അനുമതി; ധനവകുപ്പിനും മന്ത്രിക്കും എതിർപ്പ്
text_fieldsതിരുവനന്തപുരം: ധനവകുപ്പിെൻറയും മന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിന് (എ.ജി) പുതിയ കാർ വാങ്ങാൻ തീരുമാനം. അഞ്ച് വർഷം പഴക്കമുള്ള 86,000 കിലോമീറ്റർ മാത്രം ഓടിയ കാറാണ് മാറ്റുന്നത്. പുതിയ കാറിനായി 16,18,000 രൂപ അനുവദിക്കാനുള്ള മന്ത്രിസഭ തീരുമാനം.
2017 ഏപ്രിലിൽ വാങ്ങിയ ടൊയോട്ട ആൾട്ടിസാണ് അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് ഉപയോഗിക്കുന്നത്. ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 16,186,30 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിെൻറ ഓഫിസ് മാര്‍ച്ച് 10നാണ് സർക്കാറിന് കത്തയച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പുതിയ കാർ വാങ്ങുന്നതിനോട് ധനവകുപ്പ് യോജിച്ചില്ല.
എന്നാൽ വീണ്ടും നിയമമന്ത്രി പി. രാജീവ് മുഖേന വിഷയം ധനമന്ത്രി കെ.എൻ. ബാലഗോപാലിെൻറ പരിഗണനയിൽ കൊണ്ടുവന്നു. ധനവകുപ്പിെൻറ അഭിപ്രായം മുഖവിലക്കെടുത്ത് പുതിയ വാഹനത്തിനുള്ള ശിപാർശ നീട്ടിവെക്കണമെന്നാണ് ധനമന്ത്രിയും നിലപാടെടുത്തത്.
എന്നാൽ ധനമന്ത്രിയുടെ അഭിപ്രായം പരിഗണിക്കാതെ തുക അനുവദിക്കാവുന്നതാണെന്ന നിയമമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു. തുക അനുവദിച്ച് ദിവസങ്ങൾക്ക് മുമ്പ് ഉത്തരവും പുറത്തിറങ്ങി. വാഹനം മാറ്റാൻ നടപടി പുരോഗമിക്കുന്നുവെന്നാണ് വിവരം.
മുഖ്യമന്ത്രിക്കും എസ്കോർട്ടിനുമായി ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ വാങ്ങാനും ക്ലിഫ്ഹൗസിൽ പശുത്തൊഴുത്ത് നിർമാണത്തിന് 40 ലക്ഷം അനുവദിക്കാനുമുള്ള തീരുമാനം കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.