മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ചു; ശ്രീനിവാസന് വക്കീൽ നോട്ടീസ്
text_fieldsകൊച്ചി: സാമ്പത്തിക തട്ടിപ്പിന് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്. പരാതിക്കാരിലൊരാളായ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.മുഹമ്മദ് അഭിഭാഷകൻ മുഖേന മാനനഷ്്ടത്തിന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
ചാനൽ അഭിമുഖത്തിൽ, മോൻസണ് പണം നൽകിയ രണ്ടുപേരെ തനിക്കറിയാമെന്നും അവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് പണം നൽകിയതെന്നുമായിരുന്നു ശ്രീനിവാസെൻറ ആരോപണം. അതേസമയം,ഇവരുടെ പേരുകൾ താൻ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
''പത്ത് കോടി രൂപ നൽകിയെന്ന് പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണെന്നുമാണ്'' ശ്രീനിവാസൻ തുറന്നടിച്ചത്. മോൻസണിെൻറ വീട്ടിൽ ശ്രീനിവാസൻ സന്ദർശനം നടത്തിയതിെൻറ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.