രാജ്യത്തെ മൊത്തം ജനങ്ങളെയും പരിഹസിക്കുന്ന വിധി –സുശീല ആർ.ഭട്ട്
text_fieldsകൊല്ലം: ഹാരിസൺസ് കേസിൽ ഹൈകോടതിയിൽ നിന്നുണ്ടായത് രാജ്യത്തെ മൊത്തം ജനങ്ങളെയും പരിഹസിക്കുന്ന വിധിയാണെന്ന് നേരത്തെ ഹാരിസൺസ് കേസിൽ സർക്കാറിനുവേണ്ടി ഹാജരായിരുന്ന അഡ്വ. സുശീല ആർ. ഭട്ട് പറഞ്ഞു. റോബിൻഹുഡ് എന്ന പദപ്രയോഗം തന്നെ ഭൂപരിഷ്കരണ നിയമത്തിലെ തത്വങ്ങളെ കാറ്റിൽപറത്തുന്നതാണ്. ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് ജന്മികളുടെ ഭൂമി അവരിൽ നിന്ന് ഏറ്റെടുത്ത് ഭൂരഹിതരായ കുടിയാന്മാർക്ക് നൽകാനായിരുന്നു. ആ സദുദ്ദേശത്തോടെ നിയമം കൊണ്ടുവന്ന സംസ്ഥാനത്ത് ഭൂരിപക്ഷം റവന്യു ഭുമിയും ൈകയ്യടക്കി വച്ചിരിക്കുന്ന വിദേശി കുത്തകകൾക്കെതിരെ നടപടിയെടുത്തപ്പോൾ ഹൈകോടതിയിൽ നിന്നു വന്ന പരാമർശം ജന ലക്ഷങ്ങളോടുള്ള കോടതിയുടെ അവജ്ഞയാണ് കാണിക്കുന്നത്.
കോർപ്പറേറ്റുകൾക്ക് ഇഷ്ടംപോലെ ഭുമി ൈകവശം വക്കാം, അവർക്ക് വ്യാജ രേഖകൾ ചമക്കാം എെന്നല്ലാമാണ് വിധിയിലൂടെ വ്യക്തമാകുന്നത്. നേരത്തെ നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ടിെൻറ വേറൊരു പ്രതിഫലനമാണ് ഇൗ വിധി. സർക്കാറിെൻറ സമീപനവും ൈഹകോടതി വിധിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഒരേ രീതിയിലാണ്. ഇത് സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണ്. ഭരണഘടനയെും രാജ്യത്തിെൻറ പരമാധികാരത്തെയും വെല്ലുവിളിക്കുന്ന വിധിയാണ്. വിേദശി കമ്പനി ഇവിടെ എങ്ങിനെ ഭൂരഹിതനായ കുടിയാനാകും.
വിവിധ സർക്കാർ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സർക്കാർ ഭൂമി എന്ന നിലയിൽ ഏറ്റെടുത്ത രാജമാണിക്യത്തിെൻറ ഉത്തരവുകൾ നിർവീര്യമാക്കിയത് നിർഭാഗ്യകരവും ദുരൂഹവുമാണ്. വിധി കാരണം വൻകിട കമ്പനികൾ ചമച്ച വ്യാജ രേഖകളും പട്ടയങ്ങളും സാധൂകരിക്കുന്ന സാഹചര്യം വന്നിരിക്കുന്നു. കോടതി പറഞ്ഞത് ജനങ്ങളുടെ ഹിതമനുസരിച്ച് വിധിപറയാനാവില്ല എന്നാണ്. ഇത് ജനഹിതമനുസരിച്ചുള്ള നടപടിയല്ല. വിവിധ കാലഘട്ടങ്ങളിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് വ്യാജ രേഖ ചമച്ചു എന്ന പൂർണ ബോധ്യത്തോടെ എടുത്ത നടപടികളാണ്.
അതും വിദേശി കുത്തകകൾക്കെതിരെ. ഭൂരഹിതരായ കുടിയാന്മാർ എന്ന നിലയിൽ വിദേശികൾ സമ്പാദിച്ച പട്ടയങ്ങൾകെതിരെയായിരുന്നു നടപടി. ഭൂമി കേസുകൾ സർക്കാർ കൈാകാര്യം ചെയ്ത രീതികളുടെ പ്രതിഫലനവുമാണ് വിധിയെന്നും സുശീല ഭട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.