Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്റെ പൊന്നുമോനെ...

‘എന്റെ പൊന്നുമോനെ കൊന്നവനാണ്, അവനെയെനിക്ക് കാണേ​ണ്ടെന്ന്’ അഫാന്റെ മാതാവ്; മാപ്പ് നൽകാൻ കഴിയില്ലെന്ന് പിതാവും

text_fields
bookmark_border
‘എന്റെ പൊന്നുമോനെ കൊന്നവനാണ്, അവനെയെനിക്ക് കാണേ​ണ്ടെന്ന്’ അഫാന്റെ മാതാവ്;   മാപ്പ് നൽകാൻ കഴിയില്ലെന്ന് പിതാവും
cancel

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ തനിക്ക് കാണേണ്ടെന്ന് മാതാവ് ഷെമി. എന്റെ പൊന്നുമോനെ കൊന്നവനാണ് അവനെന്നും അവർ പറഞ്ഞു. അഫാൻ ക്ഷമിക്കണമെന്ന് പറഞ്ഞ് തന്നെ കഴുത്ത് ഞെരിച്ചതു മാത്രമേ ഓർമയുള്ളൂവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മകന് മാപ്പു നൽകാൻ ആവില്ലെന്ന് പിതാവും പറഞ്ഞു.

ഗുരുതരാവസ്ഥയിൽ ആ​ശുപത്രിയിൽ കഴിയുന്ന സമയത്ത് അഫാനെ കാണാൻ ആഗ്രഹമുണ്ടെന്നും കട്ടിലിൽ നിന്നും വീണ് പരി​ക്കേറ്റതാണെന്നും പറഞ്ഞ് അഫാനെ ​സംരക്ഷിക്കാൻ ഷെമി ശ്രമിച്ചിരുന്നു. എന്നാലിപ്പോൾ വളരെ വേദനയോടെ അവർ മകനെ തള്ളിപ്പറയുകയാണ്. അഫാൻ ലോൺ ആപ്പുകളിൽ നിന്ന് പണം വായ്പക്ക് എടുക്കുമായിരുന്നുവെന്നും തിരിച്ചടക്കാമെന്ന് പറഞ്ഞിട്ടും അവർ വീണ്ടും വിളിച്ചതിനെ തുടർന്ന് അവൻ വലിയ മാനസിക പ്രയാസത്തിൽ ആയിരുന്നുവെന്നും ഷെമി പറഞ്ഞു.

തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് അവർ പൊലീസിനും മൊഴി നൽകിയിരുന്നു. സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsshemivenjaramood murderAfan
News Summary - Afan's mother says he killed my dearest son, I don't want to see him; Father says he hasn't forgiven
Next Story
Check Today's Prayer Times
Placeholder Image