ആഫ്രിക്കൻ പന്നിപ്പനി: കൊന്നൊടുക്കേണ്ടത് 685 പന്നികളെ
text_fieldsമാനന്തവാടി: കേരളത്തിലാദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി. ഇതിനായി ഞായറാഴ്ചയോ തിങ്കളാഴ്ചയോ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിൽനിന്നുള്ള വിദഗ്ധസംഘം സ്ഥലത്തെത്തും. ദ്രുതകർമ സേനയുടെ സഹായത്തോടെയായിരിക്കും കൊന്നൊടുക്കുക.
വിദഗ്ധ സംഘം ഏതുദിവസമാണ് എത്തുകയെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. പുതിയ കണക്കുപ്രകാരം 685 പന്നികളെയായിരിക്കും കൊന്നൊടുക്കുക. കഴിഞ്ഞദിവസം രോഗംസ്ഥിരീകരിച്ച തവിഞ്ഞാലിലുള്ള ഫാമിലെ 360ഓളം പന്നികളെ കൊന്നൊടുക്കാ തീരുമാനിച്ചിരുന്നു.
ഇതിനുപുറമെ മാനന്തവാടി കണിയാരത്ത് രോഗം സ്ഥിരീകരിച്ച ഫാമിന്റെ പരിസരപ്രദേശങ്ങളിലുള്ള ഫാമുകളിലെ 325 പന്നികളെകൂടി കൊെന്നാടുക്കാൻ ശനിയാഴ്ച തീരുമാനിച്ചു.
നേരത്തേ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിൽ മറ്റു ഫാമുകളൊന്നും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, വിശദപരിശോധനയിൽ സമീപത്ത് പന്നി ഫാമുകളുണ്ടെന്ന് കണ്ടെത്തിയെന്നും ഇവയെയും കൊന്നൊടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.