26 ദിവസത്തെ സമരത്തിനൊടുവിൽ ഉദ്യോഗസ്ഥതല ചർച്ച ഇന്ന് വൈകീട്ട്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. 26 ദിവസമായി തുടരുന്ന സമരത്തിൽ ആദ്യമായാണ് സർക്കാർ ചർച്ചക്ക് തയാറാകുന്നത്. ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് ഏബ്രഹാമുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര് പങ്കെടുക്കും.
സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാർഥികളുടെ പ്രതിനിധികളും ആവശ്യങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കും.സർക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചർച്ചക്ക് തയാറാവണമെന്ന് നിർബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഉദ്യോഗാർഥികളുടെ പ്രതിനിധികൾക്ക് കത്ത് നൽകിയത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്നാണ് സമരം ചെയ്യുന്നവരുമായി ചർച്ചക്കില്ലെന്ന നയം സർക്കാർ തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.