ഇടവേളക്ക് ശേഷം അന്വേഷണം വീണ്ടും കോൺസുലേറ്റിലേക്ക്
text_fieldsതിരുവനന്തപുരം: ചെറിയൊരു ഇടവേളക്ക് ശേഷം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണം വീണ്ടും യു.എ.ഇ കോൺസുലേറ്റിലേക്കും കേന്ദ്രീകരിക്കുന്നു.
ആദ്യഘട്ടത്തിൽ അന്വേഷണം കോൺസുലേറ്റിലേക്കാണ് പ്രധാനമായും നീങ്ങിയത്. കോൺസൽ ജനറൽ, അറ്റാഷെ, ഫിനാൻസ് ഒാഫിസറായിരുന്ന ഇൗജിപ്തുകാരൻ എന്നിവരിലേക്കും സംശയം നീണ്ടു.
എന്നാൽ നയതന്ത്ര ബാഗേജിലല്ല സ്വർണം വന്നതെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരെൻറ പ്രസ്താവനയും മറ്റ് ചില ഇടപെടലുകളും വന്നതോടെ കോൺസുലേറ്റ് പതിയെ ചിത്രത്തിൽനിന്ന് മാറുകയായിരുന്നു.
അന്വേഷണം വീണ്ടും കോൺസുലേറ്റിലേക്ക് കേന്ദ്രീകരിക്കുന്നെന്നാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ നൽകുന്ന സൂചന. ഉന്നതരിലേക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് എൻ.െഎ.എ കോടതിയിൽ വ്യക്തമാക്കിയതും ഖുർആൻ, ഇൗത്തപ്പഴം എന്നിവ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കസ്റ്റംസ് രജിസ്റ്റർ ചെയ്തതും ഇതിനൊപ്പം വായിക്കണം.
കോൺസുലേറ്റിലെ അറ്റാഷെ നിർദേശിച്ചപ്രകാരമാണ് നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് അസി. കമീഷണറെ വിളിച്ചതെന്ന സ്വപ്ന സുരേഷിെൻറ ശബ്ദേരഖ പുറത്തുവന്നത് മുതൽ കോൺസുലേറ്റ് സംശയത്തിെൻറ നിഴലിലായിരുന്നു.
പിന്നാലെ അറ്റാഷെ രഹസ്യമായി യു.എ.ഇയിലേക്ക് മടങ്ങി. സ്വപ്ന, സരിത്ത് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കോൺസുലേറ്റ് പ്രതിനിധികളുടെ ഇടപെടലുകൾ പുറത്തുവന്നത്. കോൺസൽ ജനറലിെൻറ ഗൺമാനെയും അറ്റാഷെയുടെ ഡ്രൈവറെയും അന്വേഷണസംഘങ്ങൾ ചോദ്യം ചെയ്തിരുന്നു.
അതിനിടെയാണ് ലൈഫ്മിഷൻ പദ്ധതിയിലുൾപ്പെടെ കോൺസുേലറ്റിലെ പ്രമുഖർ കമീഷൻ കൈപ്പറ്റിയെന്ന വിവരവും പുറത്തുവന്നത്. പിന്നാലെയാണ് മതഗ്രന്ഥം, ഇൗത്തപ്പഴം എന്നിവ കൊണ്ടുവന്നതിൽ ചട്ടലംഘനം നടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ വീണ്ടും അന്വേഷണ ഏജൻസികൾ കോൺസുലേറ്റിൽ എത്തി അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.