കരളെടുത്തില്ല അച്ഛൻ; കരൾ നൽകിയ മകനുണ്ടിവിടെ കഥയറിയാതെ
text_fieldsകാസര്‍കോട്: കരളു പകുത്തുനൽകിയിട്ടും അച്ഛൻ അത് എടുക്കാതെ പോയി. കരളായ മകൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അച്ഛെൻറ മരണമറിയാതെ വിശ്രമിക്കുകയാണ്.
കഴിഞ്ഞ ദിവസം നിര്യാതനായ, നോട്ടറി പബ്ലിക്കും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന ബി. കരുണാകരെൻറ മരണം, മകൻ നൽകിയ കരൾ സ്വീകരിച്ച ശേഷമായിരുന്നു. അച്ഛനു കരൾ നൽകി ചികിത്സ പൂർത്തിയാകാൻ വിശ്രമിക്കുന്ന മകൻ ഇപ്പോഴും അച്ഛെൻറ മരണം അറിഞ്ഞിട്ടില്ല. കരള്‍രോഗത്തിനു കീഴ്പ്പെട്ട കരുണാകരനെ രക്ഷിക്കാൻ കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു.
അവയവമാറ്റത്തിനു ഏറെ പ്രയാസം അവയവം ലഭ്യമാക്കുകയെന്നതാണ്. ഇളയമകനും മഹാരാഷ്ട്ര രത്നഗിരിയില്‍ ബി.എസ്സി അഗ്രികള്‍ചര്‍ അവസാന വര്‍ഷ വിദ്യാർഥിയുമായ അശ്വിനാണ് സ്വന്തം കരൾ പകുത്തുനൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. അഡ്വ. കരുണാകരന് മകനെ വിലക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അശ്വിെൻറ നിർബന്ധത്തിനുവഴങ്ങി ശസ്ത്രക്രിയക്ക് ഒരുങ്ങി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ആദ്യം ഏെറ ഉൗർജസ്വലനായി കാണപ്പെട്ടിരുന്നു. ഇക്കാര്യം അശ്വിൻ ആശുപത്രിക്കിടക്കയിൽവെച്ച് അറിഞ്ഞു. അച്ഛൻ സുഖമായിരിക്കുന്നുവെന്ന സന്തോഷത്തിലാണ് അശ്വിൻ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നത്. പക്ഷേ, കരുണാകരെൻറ നില ക്രമേണ വഷളായി. മകെൻറയും പ്രിയെപ്പട്ടവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിനുമുമ്പ് അദ്ദേഹം യാത്രയായി.
അഡ്വ. കരുണാകരന് 2000 മുതല്‍ പത്ത് വര്‍ഷം കാസര്‍കോട് നഗരസഭാംഗമായിരുന്നു. അഡ്വ. മുഹമ്മദ് ബത്തേരിയുടെ ജൂനിയറായി താലൂക്ക് ഓഫിസിന് എതിര്‍വശത്തെ ഓഫിസില്‍ ജോലിക്കെത്തിയ ബി. കരുണാകരന് ബേത്തൂര്‍പാറ കല്ലാട്ട് സ്വദേശിയാണ്. 35 വര്‍ഷമായി അദ്ദേഹം വിദ്യാനഗര്‍ നെല്‍ക്കള സെക്കൻറ് ക്രോസ് റോഡിലായിരുന്നു താമസം. കാസര്‍കോട് മല്ലികാർജുന ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.