'പണം തരാത്തയാളുടെ ഫോട്ടോ വാക്സിൻ സർഫിക്കറ്റിൽ വേണ്ട'; മോദിയുടെ ഫോട്ടോ ഛത്തീസ്ഗഢും ഝാർഖണ്ഡും ഒഴിവാക്കി
text_fieldsന്യൂഡൽഹി: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സർക്കാറുകൾ. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്ഗഢ് സർക്കാറിെൻറ തീരുമാനത്തിന് പിന്നാലെയാണ് ഝാർഖണ്ഡും രംഗത്തെത്തിയത്. പകരം അതത് മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളായിരിക്കും ഉപയോഗിക്കുക.
''ഇതിലിപ്പോൾ പ്രശ്നമാക്കാൻ ഒന്നുമില്ല. കേന്ദ്രസർക്കാർ പണം തരുേമ്പാൾ അതിൽ മോദിയുടെ പണം വെച്ചോട്ടെ. സംസ്ഥാന സർക്കാർ പണം നൽകുേമ്പാൾ മുഖ്യമന്ത്രിയുടേത് വെക്കും. വാക്സിെൻറ എല്ലാ ബാധ്യതയും സംസ്ഥാന സർക്കാറിെൻറ തലയിൽ കെട്ടിവെക്കുേമ്പാൾ സ്വന്തം സർട്ടിഫിക്കറ്റ് നൽകാൻ ഞങ്ങൾക്ക് അവകാശമില്ലേ?. എന്തിനാണ് മോദിയുടെ ചിത്രം വെക്കുന്നത്?''-ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് ദിയോ പറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ദ് സോറെൻറ ചിത്രവുമായി ജാർഖണ്ഡ് സർക്കാറും സർട്ടിഫിക്കറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ഛത്തീസ്ഗഢ് ഭരിക്കുന്നത് കോൺഗ്രസും ഝാർഖണ്ഡ് ഭരിക്കുന്നത് ഝാർഖണ്ഡ് മുക്തി ചോർച്ച-കോൺഗ്രസ് സഖ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.