ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻ.ഡി.എ അംഗം താനാകും -എ.എന്‍. രാധാകൃഷ്ണന്‍
text_fieldsകൊച്ചി: തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്നും ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻ.ഡി.എ അംഗം താനാകുമെന്നും എൻ.ഡി.എ സ്ഥാനാർഥി എ.എന്‍. രാധാകൃഷ്ണന്‍. 'ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിൽ നടക്കുന്നുണ്ട്. പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാട്ടർലൂ ആകും തൃക്കാക്കരയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് നടക്കുന്ന സ്‌കൂൾ വളപ്പിൽ മാധ്യമങ്ങളെ കാണുന്നതിനെ പൊലീസ് എതിർത്തതോടെ നേരിയ വാക്കേറ്റമുണ്ടായി. ഇതൊക്കെ ഉള്ളതാണെന്നും അക്കാര്യം അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചു. ബൂത്തിനകത്ത് വെച്ചല്ല സംസാരിക്കുന്നതെന്നും സൗകര്യമുണ്ടെങ്കിൽ കേസെടുത്തോയെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എം. സ്വരാജ് അരമണിക്കൂര്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന് സ്ഥാനാര്‍ഥിയുടെ കൂടെ വന്ന പ്രവര്‍ത്തകരും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.