യു. പ്രതിഭയുടെ മകനെതിരായ കേസിനു പിന്നാലെ എക്സൈസ് കമീഷണർക്ക് സ്ഥലം മാറ്റം
text_fieldsആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണറെ സ്ഥലം മാറ്റി. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് പി.കെ ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുൻപാണ് നടപടി. ഇതിനിടയിൽ, ലഹരിക്കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് എം.എൽ.എയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒൻപതാം പ്രതിയാണ് എം.എൽ.എയുടെ മകൻ.
മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.