സ്വപ്നയുടെ രഹസ്യമൊഴിയിൽ കോടതിയലക്ഷ്യം; കസ്റ്റംസ് കമീഷണർക്ക് അഡ്വക്കറ്റ് ജനറലിെൻറ നോട്ടീസ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ രഹസ്യമൊഴി പ്രചരിപ്പിച്ചതിന് കസ്റ്റംസ് കമീഷണർ (പ്രിവൻറിവ്) സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിെൻറ നോട്ടീസ്.
രഹസ്യമൊഴി നിയമവിരുദ്ധമായി മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയും അധികാരമില്ലാതെ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തതിെൻറ പേരിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി സി.പി.എം നേതാവും െകാച്ചി കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവുമായ കെ.ജെ. ജേക്കബ് നൽകിയ അേപക്ഷയിലാണ് കസ്റ്റംസ് കമീഷണർക്ക് എ.ജി സി.പി. സുധാകരപ്രസാദ് നോട്ടീസ് അയച്ചത്.
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് കേന്ദ്ര മന്ത്രിയും സംസ്ഥാന പ്രതിപക്ഷ നേതാവുമടക്കം ആരോപണം ആവർത്തിക്കുേമ്പാഴും ഇത് വ്യക്തമാക്കുന്ന ഒരു തെളിവും കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കാെത തദ്ദേശ തെരഞ്ഞെടുപ്പിൽ 30 വർഷത്തിനിടയിലെ ചരിത്ര വിജയം ഭരിക്കുന്ന പാർട്ടിക്ക് ജനങ്ങൾ നൽകുകയും ചെയ്തു. എന്നിട്ടും രാഷ്ട്രീയ ഏമാന്മാരുടെ നിർദേശപ്രകാരം സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയക്കാരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ നടത്തുന്നത്. ഇതിെൻറ ഭാഗമായാണ് പ്രതി സ്വപ്ന നൽകിെയന്ന് പറയുന്ന മൊഴി ഈ ഏജൻസികൾതന്നെ സ്വമേധയാ പുറത്തുവിട്ടത്. കോടതിയിൽ നൽകിയ രഹസ്യമൊഴി അന്വേഷണത്തിെൻറ ഭാഗമായി, അതുമായി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മാത്രം കൈമാറാനാണ് അധികാരമുള്ളത്. ഇത് മറ്റാർക്കെങ്കിലും നൽകാനോ പൊതുവിതരണത്തിനോ സാധ്യമല്ല. എന്നാൽ, ഹൈകോടതിയിൽ നിലവിലുള്ള കേസിലെ കക്ഷിയോ അന്വേഷണ ഉദ്യോഗസ്ഥനോ അല്ലാത്തയാളാണ് മൊഴിപ്പകർപ്പ് കോടതിയിൽ സമർപ്പിച്ചത്. ഇത് രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ ചെയ്തതാണ്.
കോടതിയിൽ ഫയൽ ചെയ്യുംമുമ്പ് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭിക്കുകയും ചെയ്തു. നടപടി നീതിനിർവഹണത്തിലെ ഇടപെടലും ഹൈകോടതിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.