Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:12 PM IST Updated On
date_range 28 Oct 2017 10:13 PM ISTകേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല-എ.ജി
text_fieldsbookmark_border
കൊച്ചി: തോമസ് ചാണ്ടിക്കെതിരായ കായൽ കൈേയറ്റ കേസിൽ നിലപാട് ആവർത്തിച്ച് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. കേസ് മാറ്റിക്കൊടുത്ത ചരിത്രം എ.ജിയുടെ ഒാഫിസിനില്ലെന്നും ഇത്തരം ഒരു വിവാദം ആദ്യത്തേതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു കേസിനോടും പ്രത്യേക താൽപര്യമില്ല. സംസ്ഥാന താൽപര്യമേയുള്ളൂ. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. റവന്യൂമന്ത്രിയുടെ കത്തിന് മറുപടി നൽകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയില്ലെന്നായിരുന്നു എ.ജിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം മറ്റ് പ്രതികരണങ്ങൾക്ക് താനില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story