വെള്ളിക്കീൽ പാർക്കിന് ലൈസൻസ് നിഷേധിച്ചു; ആന്തൂർ നഗരസഭക്കെതിരെ മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: തളിപ്പറമ്പ് വെള്ളിക്കീൽ പാർക്കിെൻറ നടത്തിപ്പ് കരാറെടുത്ത മൊറാഴ സ്വദേശിയ ായ പ്രവാസി വ്യവസായിക്ക് ആന്തൂർ നഗരസഭ ലൈസൻസ് നിഷേധിച്ചതിനെതിരെ സംസ്ഥാന മനുഷ ്യാവകാശ കമീഷൻ.
നഗരസഭ സെക്രട്ടറി ഇനിയെങ്കിലും കണ്ണുതുറന്ന് ആവശ്യമായ നടപടിക ൾ സ്വീകരിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആ വശ്യപ്പെട്ടു. നടപടി സ്വീകരിച്ചശേഷം നഗരസഭ സെക്രട്ടറിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാനായ ജില്ല കലക്ടറും മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. കേസ് ആഗസ്റ്റ് 19ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മൊറാഴ സ്വദേശികളായ സുശീലയും വിനോദും നൽകിയ പരാതിയിലാണ് നടപടി.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) നൽകിയ പത്രപ്പരസ്യത്തിെൻറ അടിസ്ഥാനത്തിലാണ് വെള്ളിക്കീൽ പാർക്കിെൻറ നടത്തിപ്പ് കരാർ ഏറ്റെടുത്തത്. മാസം 71,000 രൂപ വാടകയും 8,52,000 രൂപ പലിശരഹിത നിക്ഷേപവും ഡി.ടി.പി.സി സ്വീകരിച്ചു. 2014 ഡിസംബർ മുതൽ 2017 ഡിസംബർ വരെയായിരുന്നു കാലാവധി.
എന്നാൽ, പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ല. തങ്ങൾക്ക് ബോട്ട് സർവിസ് നടത്താൻ അനുമതി നൽകിയതിനോടൊപ്പം സ്വകാര്യവ്യകതി തുടങ്ങിയ ബോട്ട് സർവിസ് തടഞ്ഞില്ല.
ഡി.ടി.പി.സി സ്ഥാപിച്ച സോളാർ ലൈറ്റുകൾ ആറുമാസത്തിനുള്ളിൽ കേടായി. പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ നഗരസഭയുടെ ലൈസൻസെടുക്കണമെന്നായി. ഇതിനായി ആന്തൂർ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോൾ ലൈസൻസ് നൽകാതെ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിച്ചത്.
നഗരസഭ അധ്യക്ഷയെ കണ്ടിട്ടും ഫലമുണ്ടായില്ല. ലൈസൻസിന് വേണ്ടി സമ്മർദം തുടർന്നപ്പോൾ പദ്ധതി പൂട്ടിക്കുമെന്ന് നഗരസഭ സെക്രട്ടറി വെല്ലുവിളിച്ചതായും പരാതിയിൽ പറയുന്നു. സാജൻ പാറയിലിെൻറ ആത്മഹത്യ പൊതുസമൂഹത്തിലുണ്ടാക്കിയ ആഘാതത്തിെൻറ വേദന തീരുന്നതിന് മുമ്പാണ് പുതിയ പരാതി ഉയർന്നിരിക്കുന്നതെന്ന് കമീഷൻ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.