എതിരാളികള്‍ക്ക് ആയുധമായി വീണ്ടും ലാവലിന്‍
text_fieldsതിരുവനന്തപുരം: ലാവലിന്‍ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനുള്ള ഹൈകോടതി തീരുമാനത്തോടെ "ലാവലിന്‍' വീല്‍ും സി.പി.എമ്മിന് എതിരായ രാഷ്ട്രീയ ആയുധമായി മാറുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും മാധ്യമ ലോകത്തും ഒരിക്കല്‍ അടഞ്ഞ ലാവലിന്‍ ചര്‍ച്ചകള്‍ക്ക് കൂടിയാണ് ഹൈകോടതി വിധി വരുംവരെ അവസരം ഒരുങ്ങുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഈ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനാവും യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുക.
എല്‍.ഡി.എഫിന് പുറത്ത് ചര്‍ച്ചയാവുമെങ്കിലും മുന്നണിക്കുള്ളിലും സി.പി.എമ്മിലും ഹൈകോടതി തീരുമാനം ഒരു സ്വാധീനവും ചെലുത്തില്ല. കോടതിയുടെ വെറും നടപടിക്രമം എന്നതില്‍ കവിഞ്ഞുള്ള പ്രധാന്യം അവര്‍ ഇതിന് നല്‍കില്ല. എന്നാല്‍, എതിരാളികള്‍ ഇത് രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന സമ്മര്‍ദം സി.പി.എമ്മിനുമേല്‍ പതിക്കുകതന്നെ ചെയ്യും. ഹൈകോടതി വാദം കേള്‍ക്കുന്ന നാളുകളിലാണ് സംസ്ഥാനത്ത് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതെന്ന പ്രത്യേകതയുമുല്‍്. ജനുവരി അഞ്ചു മുതല്‍ എട്ട് വരെ തിരുവനന്തപുരത്താണ് യോഗം .
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ലാവലിന്‍ കേസില്‍ മുമ്പ് പിണറായിക്കു മേല്‍ അകത്തും പുറത്തുംനിന്ന് ആക്രമണങ്ങള്‍ ഉല്‍ായത്. എന്നാല്‍, ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയും എല്‍.ഡി.എഫിന്‍െറ അനിഷേധ്യ നേതാവും എന്നനിലയില്‍ പിണറായിയെ കേന്ദ്രീകരിച്ചുള്ള ലാവലിന്‍ ചര്‍ച്ചകളെ പ്രതിരോധിക്കേല്‍ ബാധ്യതയാണ് പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ളത്.
അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഭരണാധികാരി, ഭൂരിപക്ഷ വര്‍ഗീയതക്ക് എതിരെ ഉറച്ച നിലപാടുള്ള നേതാവ് എന്നീ പ്രതിച്ഛായയുമായാണ് പിണറായി സര്‍ക്കാറിനെയും മുന്നണിയെയും നയിക്കുന്നത്. സ്വന്തം വിശ്വസ്തനെന്ന് അറിയപ്പെട്ട ഇ.പി. ജയരാജനോടു പോലും സ്വജനപക്ഷപാത ആക്ഷേപത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. ഈ നിലപാട് എതിരാളികളെ നിരായുധരുമാക്കി. സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കളമശ്ശേരി, വടക്കാഞ്ചേരി കേസുകളിലും പ്രതികളെ സംരക്ഷിച്ചില്ല.
അഴിമതിരഹിത പ്രതിച്ഛായക്കുമേല്‍ ലാവലിന്‍ എന്ന അഴിമതി കേസ് ഉയര്‍ന്നുവരുന്നതിനെ അതിജീവിക്കുകയാവും സി.പി.എം നേരിടുന്ന ആദ്യ വെല്ലുവിളി. പാര്‍ട്ടിയില്‍ ദുര്‍ബലനായ വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഇത്തരം നീക്കം സി.പി.എം ഇപ്പോള്‍ പ്രതീക്ഷിക്കുന്നുമില്ല. ഹൈകോടതിയില്‍ സി.ബി.ഐക്കു വേല്‍ി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍തന്നെ ഹാജരായത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന്‍െറ സൂചനയുമാണ്. പിണറായി മുഖ്യമന്ത്രിയായത് മുതല്‍ സി.പി.എമിനെ കടന്നാക്രമിക്കുന്ന ആര്‍.എസ്.എസും ബി.ജെ.പിയും നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസും ലാവലിനില്‍നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മത്സരത്തിലാവും വരും ദിനങ്ങളില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.