മുകേഷ് വീണ്ടും, മേഴ്സിക്കുട്ടിയമ്മക്ക് ഇളവ് തേടും; ഇരുവർക്കും വിമർശനവും
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ, ജില്ലയിലെ സി.പി.എം സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. സിറ്റിങ് എം.എൽ.എമാരായ എം. മുകേഷിനെ കൊല്ലത്തും എം. നൗഷാദിനെ ഇരവിപുരത്തും ചൊവ്വാഴ്ച ചേർന്ന പാർട്ടി ജില്ല സെക്രേട്ടറിയറ്റ് നിർദേശിച്ചു. മാനദണ്ഡ പ്രകാരം മാറേണ്ട മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറയിൽ ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും. അവർ ഇല്ലെങ്കിൽ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, യുവജന കമീഷൻ അധ്യക്ഷ ചിന്ത െജറോം എന്നിവരെ പരിഗണിക്കും. ഇളവ് നൽകിയാൽ, കൊട്ടാരക്കരയിൽ െഎഷാപോറ്റിയോ അതല്ലെങ്കിൽ സംസ്ഥാന സെക്രേട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാലോ മത്സരിക്കും.
ബാലഗോപാലാണെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം ഒഴിവാക്കേണ്ടി വരും. ചവറയിൽ അന്തരിച്ച മുൻ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ഡോ.സുജിത് വിജയൻ സ്ഥാനാർഥിയാവും. അദ്ദേഹം സ്വതന്ത്രനായാണോ മത്സരിക്കുക എന്നതിനെക്കുറിച്ച് സംസ്ഥാന നേതൃത്വമാവും തീരുമാനിക്കുക.
കഴിഞ്ഞ തവണ സി.എം.പി ടിക്കറ്റിൽ മത്സരിച്ച വിജയൻപിള്ള പിന്നീട് സി.പി.എമ്മിൽ ലയിച്ചിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ട വിഷയത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം യോഗത്തിൽ ഉയർന്നു. മത്സ്യമേഖലയുടെ വികാരം നന്നായി അറിയുന്നയാളെന്ന നിലയിൽ, കുറേക്കൂടി ശ്രദ്ധപുലർത്തേണ്ടതായിരുെന്നന്നായിരുന്നു വിമർശനം.
കൊല്ലത്ത് എം. മുകേഷ് എം.എൽ.എയുടെ പ്രവർത്തനശൈലിയിലുള്ള അതൃപ്തി മുതിർന്ന നേതാക്കളടക്കം പ്രകടിപിച്ചു. ഇൗ ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ഇരുവരുടെയും സ്ഥാനാർഥിത്വത്തിന് അനുകൂല നിലപാട് സ്വീകരിച്ചതും.
mukesh mercykkutiiyamma
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.