രാജീവ് ചന്ദ്രശേഖര്‍ എം പിക്കെതിരെ പൊലീസില്‍ പരാതി
text_fieldsകണ്ണൂരിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി വി.കെ. സനോജാണ് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖരൻ തെറ്റായ ട്വിറ്റര്‍ സന്ദേശം പ്രചരിപ്പിച്ചുവെന്ന് ഇതിൽ പറയുന്നു. ഡി.ജി.പിക്കും കണ്ണൂര്‍ എസ്.പിക്കുമാണ് പരാതി നല്‍കിയത്.
പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന് ട്വീറ്റ് ചെയ്തത്.
വ്യാജമായ ആരോപണം രാഷ്ട്രീയ താല്പര്യത്താലാണ് നടത്തിയിട്ടുള്ളത്. നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥജീവിതം തകര്‍ക്കാനാണ് ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. ബി.ജെ.പി അനുകൂല ട്വിറ്ററായ ജയകൃഷ്ണന് (@സവര്‍ക്കര്‍ 5200) എന്ന ഐ.ഡിയിൽനിന്നാണ് ആദ്യം ഈ പോസ്റ്റിട്ടത്. ഇത് രാജീവ് ചന്ദ്രശേഖരന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു.
ബിജുവിനെ കൊലപ്പെടുത്തിയതിനുപിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം എന്ന പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.