Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅംഗങ്ങളിടുന്ന...

അംഗങ്ങളിടുന്ന പോസ്റ്റിന്‍റെ പേരിൽ വാട്സ്​ആപ് ഗ്രൂപ് അഡ്​മിനെതിരെ നടപടി സാധ്യമല്ല -ഹൈകോടതി

text_fields
bookmark_border
whats app fraud
cancel

കൊച്ചി: വാട്സ്​ആപ് ഗ്രൂപ്​ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ അഡ്​മിനെതിരെ നടപടി സാധ്യമല്ലെന്ന്​ ഹൈകോടതി. വാട്സ്​ആപ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡിമിന് പ്രത്യേക നിയന്ത്രണമില്ല.

ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകൾക്കടക്കം അഡ്മിൻ ഉത്തരവാദിയാകില്ലെന്ന്​ ജസ്റ്റിസ്​ ഡോ. കൗസർ എടപ്പഗത്ത്​ വ്യക്തമാക്കി. ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.

'ഫ്രണ്ട്സ്' വാട്സ്​ആപ് ഗ്രൂപ്പിന്റെ അഡ്മിനായ ഹരജിക്കാരൻ മറ്റ്​ രണ്ടുപേരെക്കൂടി ഗ്രൂപ് അഡ്മിനായി ചേർത്തിരുന്നു. ഇതിൽ ഒരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ്​ ചെയ്​തതിനെത്തുടർന്ന്​ എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും വാട്സ്​ആപ് ഗ്രൂപ്പിന് രൂപംനൽകിയയാളെന്ന നിലയിൽ ഹരജിക്കാരനെ രണ്ടാം പ്രതിയായും ചേർത്ത്​ കേസെടുത്ത്​ കോടതിയിൽ അന്തിമ റിപ്പോർട്ട്​ നൽകി. ഐ.ടി, പോക്സോ നിയമപ്രകാരമെടുത്തിട്ടുള്ള കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​. അശ്ലീല വിഡിയോ ഷെയർ ചെയ്​തെന്ന്​ കൃത്യമായ ആരോപണങ്ങ​ളൊന്നും ഹരജിക്കാരനെതിരെ നിലവി​ലില്ലെന്ന് വിലയിരുത്തിയ കോടതി, തുടർന്ന്​ ഹരജിക്കാരനെതിരെ ചുമത്തിയ കുറ്റം റദ്ദാക്കി. വാട്സ്​ആപ് ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന സന്ദേശങ്ങളിൽ അഡ്മിന് ഉത്തരവാദിത്തമില്ലെന്ന മും​ബൈ, ഡൽഹി ഹൈകോടതി വിധികളും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - Against WhatsApp group admin for posting members Action is not possible -High Court
Next Story