അഗസ്ത്യവനത്തിൽ സ്ത്രീകളുടെ പ്രവേശനം അനുവദിക്കില്ലെന്ന് ആദിവാസി മഹാസഭ
text_fieldsകാട്ടാക്കട: അഗസ്ത്യവനത്തിൽ െട്രക്കിങ്ങിെൻറ പേരിൽ സ്ത്രീകൾ പ്രവേശിക്കുന്നതുവഴി ആചാരം ലംഘിക്കപ്പെടുമെന്ന് ആദിവാസി മഹാസഭ. അതുകൊണ്ട് അതിരുമല കടക്കാൻ സ്ത്രീക ളെ അനുവദിക്കില്ലെന്ന് സഭ മുന്നറിയിപ്പ് നൽകി. അഗസ്ത്യാർകൂടത്തില്‍ സ്ത്രീകളെ പ്ര വേശിക്കണമെന്ന് കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ആദിവാസി മഹാസഭ രംഗത്തെത്ത ിയത്. കോടതി ഉത്തരവിനെത്തുടർന്ന് വനം വകുപ്പും സ്ത്രീ പ്രവേശനമനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു.
അതിരുമലവരെ മാത്രമേ മല കയറണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ കയറാവൂ എന്നും അതിനപ്പുറം പ്രവേശിച്ചാൽ തങ്ങളുടെ ജഡത്തിനു മുകളിൽ കൂടി മാത്രമേ പോകാൻ സാധിക്കുകയുള്ളൂ എന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡൻറ് മോഹനൻ ത്രിവേണി, ട്രസ്റ്റ് ട്രഷറർ എം.ആർ. സുരേഷ്, അഗസ്ത്യമലയിലെ പ്രധാന പൂജാരി ഭഗവാൻ കാണി, അടുത്ത അവകാശിയായ മാത്തൻകാണി, ഓമന എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആചാര സംരക്ഷണത്തിനായി സ്ത്രീകളുടെ നേതൃത്വത്തിൽ യജ്ഞം സംഘടിപ്പിക്കും. കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്നും മോഹൻ ത്രിവേണി പറഞ്ഞു.
വിലക്കില്ലെന്ന് അഗസ്ത്യാര്ക്ഷേത്രയോഗം
കാട്ടാക്കട: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുകളൊന്നുമില്ലെന്ന് അഗസ്ത്യാര്ക്ഷേത്രയോഗം. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുത്തി കലാപം നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ക്ഷേത്രയോഗം പ്രസിഡൻറ് ആര്. ജയകുമാരന്‍ നായര്‍ പറഞ്ഞു.
പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീപുരുഷഭേദെമന്യേ യാത്രചെയ്തിരുന്നതായി ചരിത്രരേഖകളുണ്ട്. അഗസ്ത്യാര്‍കൂടത്തിലെ നെറുകയിലുള്ള പ്രതിഷ്ഠയില്‍ പൂജനടത്തുന്നത് യാത്രസംഘത്തിലെ മുതിര്‍ന്നയാളാണ്. സ്ഥിരമായി പൂജചെയ്യാനോ പരിചരിക്കാനോ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ആദിവാസികള്‍ക്കും പൂജചെയ്യാം എന്ന ഹൈകോടതി വിധി ദുര്‍വ്യാഖ്യാനിച്ചാണ് ആദിവാസി സംഘടനകള്‍ സ്ത്രീപ്രവേശനവിലക്കുമായി എത്തിയിരിക്കുന്നതെന്നും ക്ഷേത്രയോഗം ആരോപിച്ചു. അഗസ്ത്യാര്‍കൂടത്തില്‍ പൂജ അനുവദിക്കില്ലെന്ന വൈല്‍ഡ് ലൈഫ് വാര്ഡെൻറ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും ക്ഷേത്രയോഗം പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.