ഹജ്ജിന് 65 വയസ്സ് പരിധി: പകരം പുതിയ അപേക്ഷ നൽകാം
text_fieldsകരിപ്പൂർ: 65 വയസ്സിന് മുകളിലുള്ളവർക്ക് ഈ വർഷത്തെ ഹജ്ജിന് അവസരമില്ലാതായതോടെ ഇവരുടെ ഒഴിവിലേക്ക് പുതിയ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷയിൽ പ്രായപരിധി ഉണ്ടായിരുന്നില്ല.
എന്നാൽ, 65 വയസ്സ് വരെയുള്ളവർക്കാണ് ഇക്കുറി സൗദി ഹജ്ജിന് അനുമതി നൽകിയത്. നിലവിൽ 65 വയസ്സിന് മുകളിലുള്ളവരാണ് കവർ ലീഡറെങ്കിൽ കൂടെയുള്ളവരുടെയും യാത്ര മുടങ്ങും. ലേഡീഡ് വിത്തൗട്ട് മെഹ്റം വിഭാഗത്തിലും ജനറൽ വിഭാഗത്തിലും അപേക്ഷ നൽകിയവരിൽ 65 വയസ്സ് കഴിഞ്ഞവരുണ്ട്. 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സഹായിക്കും ഈ രീതിയിൽ വീണ്ടും അപേക്ഷ നൽകാം.
ഏപ്രിൽ 22 വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 04832710717.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.