Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹപ്രായം: ബിൽ...

വിവാഹപ്രായം: ബിൽ പിന്‍വലിക്കണം -സമസ്ത

text_fields
bookmark_border
samastha madrasa
cancel

തേ​ഞ്ഞി​പ്പ​ലം: പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 21 ആ​ക്കുന്ന ബി​ൽ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് സ​മ​സ്ത ഏ​കോ​പ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബി​ല്‍ സം​ബ​ന്ധി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പാ​ര്‍ല​മെ​ന്‍റ്​ സ്ഥി​രം സ​മി​തി അ​ഭി​പ്രാ​യം തേടിയിരി​ക്കെ ബി​ല്ലി​നെ​തി​രെ പൊ​തു​ജ​ന​ം അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​തി​നാ​യി സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ക​ര്‍ ഹെ​ല്‍പ് ഡെ​സ്കു​ക​ളും കൗ​ണ്ട​റു​ക​ളും സ്ഥാ​പി​ക്ക​ണം. മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സ്ഥി​രം കോ ​ഓ​ഡി​നേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ വി​ളി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നു​മു​ള്ള സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ യോ​ഗ​ തീ​രു​മാ​നം ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.

പെ​ണ്‍കു​ട്ടി​ക​ളു​ടെ യൂ​നി​ഫോം സം​ബ​ന്ധി​ച്ച് മ​ത​നി​യ​മ​ങ്ങ​ള്‍ക്ക് എ​തി​രാ​വു​ന്ന വി​ധ​മു​ള്ള നി​ബ​ന്ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthamarriage bill
News Summary - Age of marriage: Bill should be withdrawn - Samastha
Next Story