ഏജൻസി തട്ടിപ്പ്; സൗദിയിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ മലയാളികൾക്ക് മാലദ്വീപിൽ ഇറങ്ങാനായില്ല
text_fieldsനെടുമ്പാശ്ശേരി: മാലദ്വീപ് വഴി സൗദി അറേബ്യയിലെത്തിക്കാമെന്ന് പറഞ്ഞ് കൊച്ചിയിൽ നിന്നും കൊണ്ടുപോയ 194 മലയാളികൾക്ക് മാലദ്വീപിൽ ഇറങ്ങാനായില്ല. ഓരോരുത്തരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വീതം വാങ്ങിയാണ് പ്രത്യേക വിമാനം ചാർട്ട് ചെയ്ത് ഏജൻസി ഇവരെ കബളിപ്പിച്ചത്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലെത്താൻ സാധിക്കാത്തതു മൂലം അവധിക്കെത്തിയ പലർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നേതാടെയാണ് മാലദ്വീപ് വഴി യാത്രക്ക് ശ്രമിക്കുന്നത്. ഈ അവസരം മുതലെടുത്താണ് ചില ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്ക് ഇതിനു മുമ്പ് ഇത്തരത്തിൽ െകാച്ചിയിൽ നിന്നും യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ടായി.
പ്രത്യേക വിമാനത്തിൽ കൊണ്ടുപോയവർക്ക് മാലദ്വീപിൽ ഒരു ഹോട്ടലിൽ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാൽ, മാലദ്വീപ് എമിഗ്രേഷൻ അധികൃതർ ഇവരെ അവിടെ ഇറങ്ങാൻ അനുവദിച്ചില്ല. തുടർന്ന് ഇവരെയും കൊണ്ട് വിമാനം തിരികെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. കോഴിക്കോടും മട്ടാഞ്ചേരിയും കേന്ദ്രീകരിച്ച് ചില ഏജൻസികൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.