ഉപസംവരണം: പ്രക്ഷോഭം ആരംഭിക്കും -പുന്നല ശ്രീകുമാർ
text_fieldsകോട്ടയം: ഉപസംവരണ വിഷയത്തിൽ ഭരണഘടന ഭേദഗതി ആവശ്യപ്പെട്ട് പട്ടിക വിഭാഗങ്ങളുടെ കൂട്ടായ്മ വമ്പിച്ച പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.എം.എസ് ജന.സെക്രട്ടറി പുന്നല ശ്രീകുമാർ. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് രാജ്ഭവന് മുന്നിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടതി വിധി മറികടക്കാൻ നിയമ നിർമാണമാണ് ഏക പോംവഴി. ആവശ്യമെങ്കിൽ അതിനായി ഇതര സംസ്ഥാനങ്ങളിലെ സമാന സംഘടനകളുമായി ഒത്തുചേർന്ന് രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. വിഷയത്തിൽ സംസ്ഥാന സർക്കാർ തിരക്ക് പിടിച്ച് നടപടിയിലേക്ക് പോകരുത്. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സമുദായത്തിന്റെ നിലപാട് ഉചിതമായ സമയത്ത് പറയുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.