മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി: എയർ ഇന്ത്യയുമായി ധാരണയായി
text_fieldsതിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസറുടേയോ, എ ംബസിയുടേയോ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി (നോർക്ക അസിസ്റ്റന്റ് ബോഡി റി പ്പാട്രിയേഷൻ) നടത്തിപ്പിന് ധാരണയായി. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പ് വച്ചു.
വിദേശ രാജ്യങ്ങളിൽ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസമേകുക എന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്ട്‌സിന്‍റെ നിലവിലെ എമർജൻസി ആംബുലൻസ് സർവീസ് മുഖേന വീടുകളിൽ സൗജന്യമായി എത്തിക്കും.
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ്സൈറ്റ് www.norkaroots.org ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറുകളിൽ (1800 425 3939 - ഇന്ത്യയിൽ നിന്നും), (00918802012345 - വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനം) ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.