കൃഷി വകുപ്പിന്റെ സി. അച്യുതമേനോൻ സ്മാരക അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്
text_fieldsതിരുവനന്തപുരം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനത്തിനുള്ള കൃഷി വകുപ്പിന്റെ സി. അച്യുതമേനോൻ സ്മാരക അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ പ്രഫ. എ. ലതക്കാണ്. കൃഷിഭവനുള്ള പുരസ്കാരം പുതൂർ കൃഷിഭവനും കാർഷികപ്രവർത്തനങ്ങളിലെ മികവിനുള്ള പുരസ്കാരം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ എസ്.പി. ശ്രാവന്തികയും നേടി. പുതൂർ കൃഷിഭവന് ഒരുലക്ഷം രൂപയും ശ്രാവന്തികക്ക് അരലക്ഷം രൂപയും ലഭിക്കും. അഞ്ചുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്ന വി.വി. രാഘവൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി കൃഷി ഭവൻ അർഹമായി. പുരസ്കാരങ്ങൾ മന്ത്രി പി. പ്രസാദ് വാർത്തസമ്മേളത്തിലാണ് പ്രഖ്യാപിച്ചത്.
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് രാജാക്കണ്ടം ചെമ്പകശേരിൽ സി.ഡി. രവീന്ദ്രൻ അർഹനായി. മലപ്പുറം താനാളൂർ കെ. പുരം ഡ്രീംസിൽ പി.ടി. സുഷമക്കാണ് കേരകേസരി പുരസ്കാരം. മറ്റ് പുരസ്കാരങ്ങൾ: കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽകതിർ അവാർഡ്: മാതകോട് നെല്ലുൽപാദക പാടശേഖരസമിതി. ജൈവകൃഷി നത്തുന്ന ആദിവാസി ഊര്: ചേകാടി ഊര് (ഒന്നാംസ്ഥാനം), മേമാരി (രണ്ടാംസ്ഥാനം). പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊര്/വ്യക്തി: നെല്ലാറ പട്ടികവർഗ കർഷക സംഘം. ജൈവ കർഷക: രശ്മി മാത്യു (മോനിപ്പിള്ളി, കോട്ടയം). യുവ കർഷകൻ: ജി. ഹരിവരതരാജ്. ഹരിത മിത്ര: എസ്.പി. സുജിത്ത്. ഹൈടെക് കർഷകൻ: ജെ. തൻവീർ അഹമ്മദ്. കർഷക ജ്യോതി: വി.കെ. മണികണ്ഠൻ. തേനീച്ച കർഷകൻ: ഫിലിപ് മാത്യു. കർഷക തിലകം (വനിത): കെ. ബിന്ദു. ശ്രമശക്തി: ഇന്ദിര. കാർഷിക മേഖലയിലെ നൂതന ആശയം: എസ്. സന്തോഷ്കുമാർ. മാധ്യമപുരസ്കാരം (അച്ചടി): ടി.വി. രാധാകൃഷ്ണൻ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, മലപ്പുറം). ദൃശ്യമാധ്യമം: ശശി (പ്രോഗ്രാം അസി., ദൂരദർശൻ). നവമാധ്യമം: പ്രിയങ്ക മേനോൻ, ഡോ. സാബിൻ ജോർജ്. ക്ഷോണി സംരക്ഷണ അവാർഡ്: അഗസ്റ്റിൻ തോമസ്. മികച്ച കൂൺ കർഷകൻ: കെ. ജസൽ. ചക്ക സംസ്കരണം: പി.ജെ. ജോൺസൺ. ഉൽപാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം: പൈതൃക കർഷക സംഘം (ആലംകോട്, മലപ്പുറം). സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം: പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവിസ് സെന്റർ. മൂല്യവർധിതമേഖലയിലെ മികച്ച കൃഷിക്കൂട്ടം: തിരുമാറാടി ഫാർമർ പ്രൊഡ്യൂസർ കമ്പനി. കർഷക വിദ്യാർഥി: പി. ചിന്മയി (സ്കൂൾ), വി. അക്ഷയ് (ഹയർ സെക്കൻഡറി), സൂസൻ ഷാജി (കോളജ്). പ്രാഥമിക കാർഷിക വായ്പാസഹകരണസംഘം: അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്. എഫ്.പി.ഒ: കെ.കെ. രാമചന്ദ്രൻ, തിരുനെല്ലി അഗ്രിപ്രൊഡ്യൂസർ കമ്പനി. റെസിഡൻസ് അസോസിയേഷൻ: കടയിൽ മുടുമ്പ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ. വിദ്യാഭ്യാസ സ്ഥാപനം: ശ്രീനാരായണ പോളിടെക്നിക് കോളജ് (ഒന്നാം സ്ഥാനം), കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ (രണ്ടാംസ്ഥാനം). സ്പെഷൽ സ്കൂൾ: ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ (ഒന്നാംസ്ഥാനം), ഗാന്ധിഭവൻ സ്പെഷൽ സ്കൂൾ (രണ്ടാംസ്ഥാനം). പച്ചക്കറി ക്ലസ്റ്റർ: മേന്മ പച്ചക്കറി ക്ലസ്റ്റർ. പോഷക തോട്ടം: വി.എൽ. അനിൽദേവ്. പൊതുമേഖല സ്ഥാപനം: കേരള ക്ലെയ്സ് ആൻഡ് സെറാമിക് പ്രൊഡക്ടസ് ലിമിറ്റഡ് (ഒന്നാംസ്ഥാനം), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (രണ്ടാംസ്ഥാനം). സ്വകാര്യ സ്ഥാപനം: കാർമൽ സി.എം.ഐ മൊണാസ്ട്രി. കൃഷി അസി. ഡയറക്ടർ: കെ. നിഷ (ഒന്നാംസ്ഥാനം), ടി.കെ. സൈഫുന്നീസ (രണ്ടാംസ്ഥാനം), റോഷൻ ജോർജ് (മൂന്നാംസ്ഥാനം). ഫാം ഓഫിസർ: പി. സാജിദലി (ഒന്നാംസ്ഥാനം), പി. ഷക്കീല (രണ്ടാംസ്ഥാനം). കൃഷി ഓഫിസർ: അനുപമ കൃഷ്ണൻ (ഒന്നാംസ്ഥാനം), ബി.എസ്. വിനോദ്കുമാർ (രണ്ടാംസ്ഥാനം), സി. സ്വപ്ന (മൂന്നാംസ്ഥാനം). അസി. കൃഷി ഓഫിസർ: കെ.കെ. ജെയ്സൽ (ഒന്നാംസ്ഥാനം), ദീപ്തി പി. ചന്തു (രണ്ടാംസ്ഥാനം), പി. ഹേമ (മൂന്നാംസ്ഥാനം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.