Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക നിയമങ്ങൾ...

കാർഷിക നിയമങ്ങൾ കർഷകർക്ക്​ വരുമാനം ഉറപ്പാക്കും; മോദിയെ വിമർശിക്കാനാണ്​ ഭരണ-പ്രതിപക്ഷ ശ്രമം -ഒ.രാജഗോപാൽ

text_fields
bookmark_border
കാർഷിക നിയമങ്ങൾ കർഷകർക്ക്​ വരുമാനം ഉറപ്പാക്കും; മോദിയെ വിമർശിക്കാനാണ്​ ഭരണ-പ്രതിപക്ഷ ശ്രമം -ഒ.രാജഗോപാൽ
cancel

തിരുവനന്തപുരം: കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉറപ്പാക്കുമെന്ന്​ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. കേന്ദ്രനിയമം കർഷകർക്ക്​ എല്ലാവിധ സംരക്ഷണവും നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കർഷകരുമായി ചർച്ചക്ക്​ പ്രധാനമന്ത്രി തയാറാണ്​. മോദിയെ വിമർശിക്കാനാണ്​ ഭരണ-പ്രതിപക്ഷ ശ്രമമെന്നും ഒ.രാജഗോപാൽ ആരോപിച്ചു. അതേസമയം, പ്രമേയത്തിന്‍റെ വോ​ട്ടെടുപ്പ്​ നടക്കുന്ന വേളയിൽ അദ്ദേഹം പ്രമേയത്തെ അനുകൂലിച്ചു. പൊതുവികാരത്തിനൊപ്പം നിൽക്കുന്നുവെന്നാണ്​ ഇതിന്​ ന്യായീകരണമായി രാജഗോപാൽ പറഞ്ഞത്​.

കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം ചേർന്നാണ്​ പ്രമേയം പാസാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala assemblyFarm law
Next Story