കാർഷിക സർവകലാശാല യു.ജി.സി ചട്ടം പാലിക്കുന്നില്ലെന്ന്
text_fieldsതിരുവനന്തപുരം: പിഎച്ച്.ഡി ബിരുദം നൽകുന്നതിലും സ്ഥിരം, കരാർ അധ്യാപകരെ നിയമിക്കുന്നതിലും കേരള കാർഷിക സർവകലാശാല യു.ജി.സി ചട്ടം പാലിക്കുന്നില്ലെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ പരിശോധന റിപ്പോർട്ട്. റിപ്പോർട്ട് വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിച്ചു.
യു.ജി.സി ചട്ടം പാലിക്കാതെ അധ്യാപക നിയമനം നടക്കുന്നതിനാൽ അഡ്വാൻസ് ഇൻക്രിമെൻറ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും സർവകലാശാലയിൽ പാലിക്കപ്പെടുന്നില്ല. ഫാക്കൽറ്റി അംഗങ്ങൾ ക്രമവിരുദ്ധമായാണ് അഡ്വാൻസ് ഇൻക്രിമെൻറ് വാങ്ങിയിട്ടുള്ളത്. െഎ.സി.എ.ആർ നിർദേശിക്കുന്ന അവശ്യഘടകങ്ങൾ ഇല്ലാതെയാണ് വയനാട് അമ്പലവയലിൽ സർവകലാശാല പുതിയ കാർഷിക കോളജ് സ്ഥാപിച്ചത്. സ്ഥിരം ഫാക്കൽറ്റിയെ നിയമിക്കുന്നതിനാവശ്യമായ നിയമാവലികൾ നിർമിക്കാത്തതിനാൽ 2010ൽ സർവകലാശാല ഇൗ കോളജിൽ 'കാലാവസ്ഥാ വ്യതിയാന അനുരൂപീകരണം' വിഷയത്തിൽ തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സ് തുടക്കംമുതൽ സ്ഥിരം ഫാക്കൽറ്റിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ശാസ്ത്ര ജേണലുകളിൽ സർവകലാശാല ഫാക്കൽറ്റികൾ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണവും ഗുണനിലവാരവും നിശ്ചിത മാനദണ്ഡങ്ങൾക്ക് ഏറെ താഴെയാണ്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ മൂന്നിലൊന്ന് ഫാക്കൽറ്റിയംഗങ്ങൾ സ്വന്തമായോ മറ്റുള്ളവരുമായി ചേർന്നോ ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കിയിേട്ടയില്ല.
സർവകലാശാല വികസിപ്പിച്ചെടുത്ത പുതിയ ഇനം വിളകളെ സംരക്ഷിക്കാൻ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, സർവകലാശാല വികസിപ്പിച്ച പുതിയ സാേങ്കതികവിദ്യകൾ പേറ്റൻറിന് അപേക്ഷിക്കാതെയാണ് കൈമാറ്റം ചെയ്തിട്ടുള്ളത്. സർവകലാശാലയുടെ അക്കൗണ്ടിങ് സോഫ്റ്റ്വെയറിെൻറ വിശ്വാസ്യത മറ്റൊരു ബാഹ്യഏജൻസിയും സാക്ഷ്യപ്പെടുത്തിയിട്ടില്ല. കണക്കുകളിൽ കൃത്രിമം ചെയ്യുന്നതിനും ദുരുപയോഗപ്പെടുത്തുന്നതിനും വെട്ടിപ്പിനും ഇടനൽകിയേക്കാം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശിപാർശകളിന്മേൽ സർവകലാശാല നടപടിയെടുത്ത് തുടങ്ങിയിട്ടില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.