കാർഷിക സർവകലാശാല കാമ്പസിൽ പാർട്ടി ബ്രാഞ്ച് സമ്മേളനം
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാല കാമ്പസിൽ രാഷ്ട്രീയ പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനം. സർവകലാശാലയെ നിയന്ത്രിക്കുന്ന കൃഷി വകുപ്പ് ഭരിക്കുന്ന സി.പി.െഎയുടെ കെ.എ.യു ബ്രാഞ്ച് സമ്മേളനമാണ് കാമ്പസിനകത്തെ കെ.എ.യു എംപ്ലോയീസ് ഫെഡറേഷൻ ഒാഫിസിൽ തിങ്കളാഴ്ച ചേർന്നത്. സമ്മേളനം ചേരുന്നതിെൻറ അറിയിപ്പുമായി കൊടി തോരണങ്ങൾ സ്ഥാപിച്ചിരുന്നു. മുൻമന്ത്രിയും എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചത്. ജീവനക്കാർക്ക് രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടന ഉണ്ടാവുമെന്നല്ലാതെ സർവകലാശാല പോലുള്ള സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ബ്രാഞ്ച് രൂപവത്കരിക്കുന്നതും അതിെൻറ സമ്മേളനം കാമ്പസിൽ ചേരുന്നതും ആദ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സർവകലാശാലയിൽ സി.പി.െഎക്ക് അധ്യാപക സംഘടനയില്ല. സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള കാലാവസ്ഥ വ്യതിയാന പഠന-ഗവേഷണ അക്കാദമിയിൽ കുറച്ചുകാലം മുമ്പാണ് സി.പി.െഎയുടെ വിദ്യാർഥി സംഘടനയായ എ.െഎ.എസ്.എഫ് യൂനിറ്റ് രൂപവത്കരിച്ചത്. അക്കാദമിയോടുള്ള സർവകലാശാലയുടെ അവഗണനക്കെതിരെ അടുത്ത കാലത്തായി എ.െഎ.എസ്.എഫ് സമരം നടത്തി വരികയാണ്.
ഇതിനിടെ, സർവകലാശാലക്ക് സി.പി.െഎ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. അച്യുതമേനോെൻറ പേരിടുന്നത് സംബന്ധിച്ച അജണ്ടയടക്കം ചർച്ചക്കെടുത്ത ജനറൽ കൗൺസിൽ യോഗം ചൊവ്വാഴ്ച കുമരകത്ത് ചേരും. തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്ത് ചേരാൻ തീരുമാനിച്ച യോഗം അതേ ദിവസം തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ചൊവ്വാഴ്ച കുമരകത്തേക്ക് മാറ്റുകയായിരുന്നു. യോഗത്തിൽ പ്രൊ വൈസ് ചാൻസലറായ കൃഷി മന്ത്രി പെങ്കടുത്തേക്കും. കഴിഞ്ഞ മാർച്ചിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലും കൃഷി മന്ത്രി ആദ്യന്തം പെങ്കടുത്തിരുന്നു.
സർവകലാശാലയുടെ പേര് മാറ്റുന്നതിനെതിരെ കോൺഗ്രസ് അനുകൂല സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. സാേങ്കതിക സർവകലാശാലക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറയും മലയാളം സർവകലാശാലക്ക് തുഞ്ചത്ത് എഴുത്തച്ഛെൻറയും കോട്ടയം സർവകലാശാലക്ക് മഹാത്മാ ഗാന്ധിയുടെയും പേരാണ്. മുമ്പ് കാലിക്കറ്റ് സർവകലാശാലക്ക് സി.എച്ച്. മുഹമ്മദ് കോയയുടെ പേരിടണമെന്ന ആവശ്യം ഉയർന്നപ്പോൾ വലിയ എതിർപ്പുയർത്തിയത് ഇടതുപക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.